Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇന്ത്യൻ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു ഡാലസിൽ റാലി സംഘടിപ്പിച്ചു   - പി പി ചെറിയാൻ

Picture

ഡാലസ് :ഇന്ത്യൻ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു ഡാലസിൽ റാലി സംഘടിപ്പിച്ചു. മാർച്ച് 30, ശനിയാഴ്ച.ഉച്ചക്ക് 1 മുതൽ 3 വരെ ഗ്രാസ്സി നോൾ,411 എൽമ് സെൻ്റ്, ഡാളസ്സിലാണ് പൗരാവകാശങ്ങളും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പും ഉയർത്തിപ്പിടിക്കാൻ മോഡി സർക്കാർ തയാറാകണമെന്നു ആവശ്യപ്പെട്ടാണ് ഡാളസ് കൊയലേഷൻ ഗ്രൂപ്പ് റാലി സംഘടിച്ചത് . വസന്ത് പർമറുടെ സ്വാഗത പ്രസംഗത്തോടെ യോഗ നടപടികൾ ആരംഭിച്ചു. ഡാളസ് ഫോര്ത് വര്ത്ത മെട്രോപ്ലെക്സിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഉച്ചയോടെ നിരവധി പേരാണ് പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധ റാലിയിൽ പങ്കെടുക്കാൻ എത്തി ചേർന്നിരുന്നത്.അപൂർവമായ പ്രതിഷേധ റാലി ദർശിക്കുന്നതിന് നിരവധി പേർ റോഡിനിരുവശവും അണിനിരന്നിരുന്നു

ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഇന്ത്യ നിലവിലെ ഭരണകൂടത്തിൻ്റെ ഭീഷണിയിലാണ്.നിശ്ശബ്ദമായ മാധ്യമങ്ങൾ, പ്രതിപക്ഷ നേതാക്കളെ കള്ളക്കേസുകൾ ചുമത്തി അറസ്റ്റ് ചെയ്യുക, എതിർപ്പ് കീഴടക്കാൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുക,ഭരണഘടനാപരമായ അധികാരം പിടിക്കാൻ സ്ഥാപനങ്ങൾ വിട്ടുവീഴ്ച ചെയ്തു. ഇലക്ടറൽ ബോണ്ടുകൾ, ന്യൂനപക്ഷ അവകാശങ്ങളുടെ പീഡനം, കർഷകരുടെ അവകാശങ്ങൾ ലംഘിക്കൽ, വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ എന്നിവയെല്ലാം അടിയന്തിര ശ്രദ്ധ ആവശ്യമുള്ള വിഷയങ്ങളാണെന്ന് റാലിയിൽ പങ്കെടുത്തു പ്രസംഗിച്ച ശക്തിവേൽ,രാംകുമാർ ,സിസ്റ്റർ സഹാറ കമാൽ എന്നിവർ ചൂണ്ടിക്കാട്ടി

മണിപ്പൂർ കലാപം നിയന്ത്രിക്കുന്നതിനു മോഡി സർക്കാർ വേണ്ടത്ര ജാഗൃത പാലിക്കുന്നില്ലെന്നും,രാജ്യം ഒരു പൊതുതിരഞ്ഞെടുപ്പിനെ അഭിമുഗീകരിക്കുമ്പോൾ സംസ്ഥാനത്തു സമാധാനം പുനസ്ഥാപിക്കുന്നതിനു ആവശ്യമായ അടിയന്തിര നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് റാലിയുടെ സംഘാടകയും ജേര്ണലിസ്റ്റുമായ വിജയ ആവശ്യപ്പെട്ടു.റാലിക്കു അഭിവാദ്യം അർപ്പിച്ചു ഇൻഡ്യപ്രെസ്സ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രസിഡന്റ് സണ്ണിമാളിയേക്കൽ പ്രസംഗിച്ചു. പ്രസാദ് തിയോടിക്കൽ(പ്രൊവിഷൻ ടീവി) , സാം മാത്യു(പവർ വിഷൻ) തുട്ങ്ങിയവരും പങ്കെടുത്തിരുന്നു

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code