Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രവർത്തനോദ്ഘാടനം, 12 ന് ഒരുക്കങ്ങൾ ദ്രുതഗതിയിൽ   - സണ്ണി മാളിയേക്കൽ

Picture

ഡാളസ് : ഡാലസ് ഫോർട്ട് വർത്ത് മെട്രോപ്ലെക്സിൽ താമസിക്കുന്ന മാധ്യമ പ്രവർത്തകരെ ഉൾപ്പെടുത്തി, 2006 ൽ അമേരിക്കയിലെ ആദ്യകാല പ്രവാസിയും സാഹിത്യകാരനും പത്രപ്രവർത്തനമായ ശ്രീ എബ്രഹാം തെക്കേമുറി (സണ്ണി ) പ്രസിഡണ്ടായി പ്രവർത്തനമാരംഭിച്ച സംഘടനയും സാമൂഹിക പ്രതിബദ്ധതയുള്ള മാധ്യമപ്രവർത്തനം ജനാധിപത്യത്തിന്റെ നെടുംതൂണ് തന്നെയാണെന്ന് വിശ്വാസത്തോടുകൂടി, നിഷ്പക്ഷമായി പ്രവർത്തനം നടത്തിവരുകായും ചെയ്യുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് (ഐ.പി.സി.എൻ.റ്റി ) 2024-2025 കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം ഈ വരുന്ന ഏപ്രിൽ 12-നു വെള്ളിയാഴ്ച ആറുമണിക്ക് ഷാരോൺ ഇവന്റ് ഹാൾ, ബർണസ് ബ്രിഡ്ജ് റോഡ്, മെസ്ക്വിറ്റ് ടെക്സസ് ( സെയിന്റ് പോൾ മാർത്തോമാ ചർച്ച സമീപം) നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

മുഖ്യാതിഥിയായി, സണ്ണിവെയ്ൽ സിറ്റി കൌൺസിൽ അംഗം മനു ഡാനി ആണ്.ഡി.എഫ്.ഡബ്ലിയു അഥവാ ഡാലസും ഫോർട്ട്‌ വർത്ത് ചേർന്ന നോർത്ത് ടെക്സസ്. ഫാസ്റ്റ് ഗ്രോവിങ് മെട്രോപ്ലക്സ്മി, ഭൂമിശാസ്ത്രപരമായ കിടപ്പനുസരിച്ച് അമേരിക്കയിലെ മറ്റ് മെട്രോ സിറ്റികളെ താരതമ്യം ചെയ്യുമ്പോൾ മലയാളികൾ വളരെ വിസ്തൃതമായ ഒരു ബിഗർ സ്പാനിലാണ് സെറ്റിൽ ചെയ്തിരിക്കുന്നത്. 92 മൈൽ ദൂരത്തിൽ സ്ഥിതിചെയ്യുന്ന ബെൽറ്റ്‌ ലൈനിലൂടെ സഞ്ചരിച്ചാൽ മലയാളികളുടെ ധരാളം എസ്റ്റാബ്ലിഷ്ഡ് ബിസിനസ് ഉണ്ട്.

രണ്ടായിരത്തിൽ പരം ഏക്കറേജ് ഉള്ള ഫാം, 200 ഏക്കർ വരുന്ന ഗോൾഫ് കോഴ്സ്, നുറ്റിപത്തിൽപരം ഇൻഡിപെൻഡൻസ് ഹൗസ് ഉള്ള ഓണർ, അമ്പതിനായിരത്തിൽ മുകളിൽ സ്ക്വയർ ഫീറ്റ് ഉള്ള ഷോപ്പിംഗ് സെന്റർസ് ഹെൽത്ത് കെയർ രംഗത്ത്, ഏറ്റവും കൂടുതൽ ആളുകളെ എംപ്ലോയി ചെയ്യിക്കുന്ന എംപ്ലോയേഴ്‌സ്, ലോകം മുഴുവൻ സപ്ലൈ ചെയിൻ ഉള്ള മെഡിക്കൽ സപ്ലൈ കമ്പനി,10, മില്യൻ പ്ലസ്, ഗ്രോസ്സുള്ള കൺസ്ട്രക്ഷൻ കമ്പനി, അമേരിക്കയിലെ ഏറ്റവും വലിയ ട്രാവൽ ഏജൻസികൾ, ലാ ക്വിന്റാ, ബെസ്റ്റ് വെസ്റ്റൻ ഓണർസ്, അമേരിക്കയിലെ 27 സ്റ്റേറ്റിൽ സപ്ലൈ ചെയ്യുന്ന ഫുഡ് സപ്ലൈ ചെയിൻ, നഴ്സിംഗ് ഹോം,ഗ്രൂപ്പ് ഹോം മെഡിക്കൽ സെന്റേഴ്സ്, ഡെന്റൽ, വിഷൻ എന്നിവ ധാരാളം. ബെസ്റ്റ് സി.പി.എ സർവീസ്, ആയിരത്തിൽ പരം ഫാമിലി മെമ്പേഴ്സ് ഉള്ള, സ്വന്തം ബിൽഡിങ് പ്ലേഗ്രൗണ്ടും ഉള്ള കേരള അസോസിയേഷൻ. പള്ളികൾ അമ്പലങ്ങൾ മോസഗ്കൾ ഏറെ. ഗ്രോസറി സപ്ലൈയേഴ്സ്, റസ്റ്റോറൻറ് കേറ്റേഴ്സ്, ബ്യൂട്ടി പാർലർ, ഡാൻസ് സ്കൂളുകൾ, 1000 പ്ലസ് സീറ്റിങ് ഉള്ള ഓഡിറ്റോറിയങ്ങൾ, ചെറുപ്പക്കാരുടെ യൂത്ത് ഓഫ് ഡാളാസ് ഗ്രൂപ്പ്, ഫുൾ സർവീസ് ഓട്ടോ മെക്കാനിക്, കാർ റെന്റൽ സർവീസ്, ഫർണിച്ചർ റീട്ടെയിൽ ആൻഡ് ഹോൾസെയിലർ, ഇൻഷുറൻസ്, റിയൽ എസ്റ്റേറ്റ്, എയർകണ്ടീഷൻ സപ്ലെയർ ആൻഡ് മെക്കാനിക്സ്, ട്രേഡ്സ്മാൻ, ഹാൻഡി മാൻ. ഐ.ടി.. രംഗത്തെ പ്രമുഖർ, ഐ.ടി. ജോബ് പ്ലേസ്മെന്റ് ഏജൻസികൾ,ഗോൾഡ് & ഡയമണ്ട് ജ്വല്ലേഴ്സ്, ക്ലോത്തിങ് & സ്പെഷ്യലൈസ്ഡ് ഡ്രൈ ക്ലീനേഴ്സ്. ഇവിടെ പലതും വിട്ടുപോയിട്ടുമുണ്ട്. ഒരു ജോലി അല്ലെങ്കിൽ അവസരം തേടി വന്ന മലയാളികൾ സർവ്വ സമ്പന്നരാണ്. നമ്മുടെ സക്സസ് സ്റ്റോറി, വരും തലമുറയ്ക്ക് പ്രചോദനം ആകുന്നതിനു വേണ്ടി, ഇതിൽ കുറച്ചുപേരെ ഈ വരുന്ന ഏപ്രിൽ 12ആം തീയതി വെള്ളിയാഴ്ച മസ്കീട്ട്, ഷാരോൺ ഇവന്റ് സെൻട്രൽ നടക്കുന്ന ഇന്നാഗുറൽ മീറ്റിംഗിൽ വച്ചു ആദരിക്കുന്നതാണ്.

ഉദ്ഘാടന സമ്മേളനത്തിനു ശേഷം ഫ്രീഡിയ എന്റർടൈമെന്റിന്റെ പതിനഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് നടക്കുന്ന റിമി ടോമി, ബിജു നാരായണൻ നേതൃത്വം നൽകുന്ന 18 അംഗ മ്യൂസിക് ബാന്റിന്റെ പാട്ടു ഉത്സവവും നടത്തപ്പെടും. സ്റ്റേറ്റ് ഓഫ് ആർട്ട് ടെക്നോളജിയിൽ, 4k എൽഇഡി വാളോടുകൂടി, പെർഫോമൻസ് സൗണ്ട് സിസ്റ്റം, സ്പെഷ്യൽ ലൈറ്റ്റിംഗ്, കൈകാര്യം എന്നിവ ചെയ്യുന്നത് അനിയൻ ഡാളാസ് ആണ്. കേരളത്തനിമയിൽ നാടൻ തട്ടുകടയും മറ്റ് എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എല്ലാവരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.ഈ പരിപാടിയിലേക്കുള്ള പ്രവേശനം പാസ്സ്‌മൂലം നിയന്ത്രിക്കുമെന്നും എല്ലാവരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും പ്രോഗ്രാം കോർഡിനേറ്റർ സിജു വി ജോർജ് അറിയിച്ചു

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code