Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ആര്‍ട്ടിസ്റ്റ്‌ രാജശേഖരൻ പരമേശ്വരന്റെ ചിത്ര പ്രദർശനം നടത്തുന്നു   - അനശ്വരം മാമ്പിള്ളി

Picture

ഡാളസ് : ഹൃസ്വ സന്ദർശത്തിന് വന്ന ആർട്ടിസ്റ് രാജശേഖരൻ പരമേശ്വരന്റെ ചിത്ര പ്രദർശനം ഏപ്രിൽ 14, ഞായറാഴ്ച രാവിലെ 11 മണി മുതൽ വൈകുന്നേരം 5 മണി വരെ കേരള അസോസിയേഷൻ ഓഫ് ഡാളസ് ഓഫീസ് വേദിയിൽ നടത്തുന്നു.

സാർവദേശീയ റെക്കോർഡുകളായി അംഗീകരിക്കപ്പെട്ട ഗിന്നസ് ബുക്ക് രണ്ടെണ്ണം (The largest Easel 2008, The largest Devil's Knot 2017)റെക്കോർഡുകളുപ്പടെ തമിഴ്നാട് സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പ് ചിത്രകലാ രംഗത്ത് നല്‍കുന്ന അംഗീകാരമായ കലൈന്മനി അവാർഡ്,കേരള സര്‍ക്കാരിന്റെ ചലച്ചിത്രകലാ പ്രതിഭകൾക്ക് നൽകുന്ന ബെസ്റ്റ് ആർട്ട്‌ ഡയറക്ടർ (സിനിമ -നാലു പെണ്ണുങ്ങൾ, ഡയറക്ടർ അടൂർ ഗോപാല കൃഷ്ണൻ ) എന്നിവയടക്കം നിരവധി അവാർഡുകൾആര്ടിസ്റ് രാജശേഖരിനു ലഭിച്ചിട്ടുണ്ട്.

സമൂഹത്തിൽ സ്വാധീനിച്ചിരുന്നതും സ്വാധീനിക്കുന്നതുമായ വ്യക്തികൾ, സൗന്ദര്യദായകങ്ങളായ കാഴ്ചകള്‍, കാല്‍പ്പനിക ഭാവങ്ങളും പ്രകൃതി ദൃശ്യങ്ങളും എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ആര്ടിസ്റ് രാജശേഖരന്റെ ചിത്രകലകളുടെ പ്രദർശനം ആസ്വാദകരെ ആകര്‍ഷിക്കും എന്നതിൽ ഒരു തർക്കവുമില്ല.

മനോഹരവര്‍ണ്ണങ്ങള്‍ പൊതിഞ്ഞു വരഞ്ഞെടുത്ത ആര്ടിസ്റ് രാജശേഖറിന്റെ ചിത്രങ്ങൾ സ്വന്തമാക്കാനും, നിങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ചിത്രങ്ങളോ രേഖാചിത്രങ്ങളോ വരച്ചു നൽകുവാനും ഈ ചിത്രകലാ പ്രദർശനത്തിലുണ്ട്.

Picture2

Picture3

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code