പരുമല സെമിനാരിയില്‍ മൂന്ന് ദിവസമായി നടന്നുവന്ന ആമോസിന്റെ വാര്‍ഷിക കോണ്‍ഫറന്‍സ് സമാപിച്ചു. സമാപന സമ്മേളനത്തില്‍ അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു.
രണ്ടാം ദിവസം നടന്ന ശില്പശാലയില് ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. സഭയ്ക്കു മാത്രമല്ല സമൂഹത്തിനും സേവനം ചെയ്യുന്നവരാണ് യഥാര്‍ത്ഥ ശുശ്രൂഷകരെന്ന് അഭിവന്ദ്യ മെത്രാപ്പോലീത്ത പറഞ്ഞു. ക്ളാസുകള്‍ക്ക് അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ ഡോ.സഖറിയാസ് മാര്‍ അപ്രേം, ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്, പ്രസിഡന്റ് ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ്, ഫാ.ഡോ. ജേക്കബ് കുര്യന്, ഫാ. ഡോ.റെജി മാത്യു എന്നിവര്‍ നേതൃത്വം ല്കി.
Comments