Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അഴിമതിയിൽ നിൽക്കക്കള്ളിയില്ലാത്ത നീറ്റും നെറ്റും (ബ്ലെസ്സൺ ഹ്യൂസ്റ്റന്‍)

Picture

ഒരു രാജ്യത്തെ തകർക്കണമെങ്കിൽ അവിടെ ബോംബിടുകയോ യുദ്ധം ഭീകര പ്രവർത്തനം നടത്തുകയോ വേണ്ട. അവിടുത്ത് വിദ്യാഭ്യാസം തകർത്താൽ മതി. നെൽസൺ മണ്ടേല ഒരിക്കൽ പറഞ്ഞതാണ്. വിദ്യാഭ്യാസത്തെ കുറിച്ച് അദ്ദേഹം വളരെ അർത്ഥവത്തായ ഒരു വാചകവും പറയുന്നുണ്ട് ലോകത്തിലെ ഏറ്റവും ശക്തമായ ആയുധമാണ് വിദ്യാഭ്യാസമെന്ന്. മഹാത്മാ ഗാന്ധി കഴിഞ്ഞാൽ സായുധ വിപ്ലവത്തിൽ കൂടി സ്വന്തം രാജ്യത്തിനെ സ്വാതന്ത്ര്യം നേടിക്കൊടുത്ത മഹാനാണ് നെൽസൺ മണ്ടേല. ലോകം ഏറ്റവും കൂടുതൽ ആദരിച്ചിരുന്ന ചുരുക്കം ചില നേതാക്കളിൽ ഒരാളാണ് നെൽസൺ മണ്ടേല. അദ്ദേഹം എന്നും ഏറ്റവുമധികം വില കല്പിച്ചിരുന്നത് വിദ്യാഭ്യാസത്തിനായിരുന്നു. വിദ്യാഭ്യാസം കൊണ്ട് ലോകത്തെ മാറ്റിമറിക്കാമെന്നായിരുന്നു അദ്ദേഹം പഠിപ്പിച്ചിരുന്നത്.

വിദ്യാഭ്യാതിനെ എത്രമാത്രം പ്രാധാന്യമുണ്ടെന്ന് ഇതിൽ കൂടി വ്യക്തമാണ്. ലോകം കണ്ട ഏറ്റവും വലിയ മഹാന്മ്മാരെല്ലാം വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെകുറിച്ച് പറയുന്നുണ്ട്. തെറ്റായ വിദ്യാഭ്യാസം വിഷം കലർന്ന ജലത്തിന് തുല്ല്യമാണ്. വിഷം ജീവനെടുക്കുമെന്നപോലെ തകർന്ന വിദ്യാ ഭ്യാസം നാട് നശിപ്പിക്കും. എന്തുകൊണ്ട് ഇത്രയധികം വിശദീകരണം വിദ്യാഭ്യാസത്തിന് നൽകി എന്നതിനെ ഉത്തരം ഈ അടുത്ത കാലത്ത് ഇന്ത്യയിൽ നടന്ന നീറ്റ് നെറ്റ് തുടങ്ങിയ പരീക്ഷയിലെ ക്രമക്കേടുകളാണ്.

നാഷണൽ എലിജിബിറ്റി ആൻഡ് എൻട്രൻസ് ടെസ്റ്റ് എന്ന ഓമന പേരിൽ അറിയപ്പെടുന്ന നീറ്റ്‌ പരീക്ഷയിൽ ചോദ്യ പേപ്പർ ചോർച്ച മുതൽ വൻ ക്രെമക്കേടുകള് ഈ വര്ഷം നടന്നിരിക്കുന്നത്. രാജ്യത്ത് സമർത്ഥരായ വിദ്യാർത്ഥികളെ കണ്ടെത്തുകയും അതിൽ കൂടി പ്രഗത്ഭരായ പ്രൊഫഷണലുകളെ വാർത്തെടുക്കുന്നതിനായിട്ടുമാണ് ഈ പ്രവേശന പരീക്ഷ നടത്തുന്നത്. അതിൽ ക്രമക്കേടുകൾ നടക്കുക എന്നത് രാഷ്ട്രത്തിന്റെ ഭാവി തലമുറയെ തകർക്കുക എന്നതാണ്. രാജ്യത്തിന്റെ വളർച്ചയെ മുരടിപ്പിക്കുകയെന്നതാണ്.

പ്രാചീന കാലത്തുനിന്ന് ആധുനിക കാലത്തേക്കുള്ള മനുഷ്യന്റെ വളർച്ചയിൽ വിദ്യാഭ്യാസത്തിന്റെ പങ്ക് വളരെ വലുതാണ്. വിദ്യയിൽ കൂടി അറിവ് നേടുകയും അറിവ് നൽകുകയുമാണ് ചെയ്യുന്നത്. ഒരദ്ധ്യാപകൻ തനിക്കു ലഭിച്ച അറിവ് മാത്രമല്ല താൻ കണ്ടെത്തിയ അറിവും വിദ്യാർത്ഥിക്ക് പകർന്നു നൽകുന്നു. ഒരാദ്ധ്യാപകൻ ഒരൗൺസ്‌ പഠിപ്പിക്കാൻ ഒരു ഠൺ പഠിക്കണമെന്നാണ് പറയുന്നത്. വിദ്യാഭ്യാസത്തിൽ കൂടി എത്രമാത്രം അറിവ് നേടുമെന്നതിന്റെ ഉദാഹരണമാണ് ഇത് വ്യക്തമാക്കുന്നത്. വിദ്യാഭ്യാസത്തിൽ കൂടി അറിവും അറിവിൽ കൂടി ചിന്തയും ചിന്തയിൽ കൂടി ആശയങ്ങളും ഉടലെടുക്കുന്നു. അത് രാഷ്ട്രപുരോഗതിക്കായി വിനയോഗിക്കുമ്പോൾ രാഷ്ട്രത്തിന്റെ പുരോഗതിക്കും ജനങളുടെ നന്മ്മക്കായും മാറുന്നു.

അതാണ് വിദ്യാഭ്യാസത്തിന്റെ പ്രത്യേകത. വിദ്യാഭ്യാസം ശരിയായ രീതിയിൽ കൂടി നടക്കുമ്പോൾ മാത്രമാണ് അത് ഫലപ്രദമാകു. വിദഗ്ദരായ വ്യക്തികളെ വാർത്തെടുക്കുന്നതിനായിട്ടുള്ളതാണ് പ്രഫഷണൽ വിദ്യാഭ്യാസന്റെ ലക്ഷ്യം. അവിടെനിന്ന് പഠിച്ചിറങ്ങുന്നവരാണ് രാജ്യത്തിന്റെ വൈദ്യ ശാസ്ത്ര സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്നത്. അവരിൽ കൂടിയാണ് രാജ്യം ആധുനിക ലോകത്തേയ്ക്ക് വളരുന്നത്. അങ്ങനെയുള്ളവർ പഠിക്കാനായി പോകുന്ന കാലയത്തിന്റെ പ്രവേശന പരീക്ഷയിൽ ക്രിത്രിമം നടത്തി അർഹരായവരെ തഴഞ് അനർഹരെ തിരഞ്ഞെടുത്താൽ അത് ബാധിക്കുന്നത് നികുതി നൽകുന്ന ജനത്തെയും സേവിക്കുന്ന നാടിനെയുമാണ്.അത് നാടിന്റെ വളർച്ചയെ മുരടിപ്പിക്കുകയും ജനത്തിന് ഭീഷണിയാകുമെന്നതിനെ തർക്കമില്ല. ഇന്ത്യയിൽ ഇതിനുമുൻപ് ഓഹരി കുംഭകോണവും ബോഫോഴ്സ് അഴിമതിയും മറ്റും ഉണ്ടായിട്ടുണ്ടെകിലും പ്രവേശന പരീക്ഷയുമായി ബദ്ധപ്പെട്ടത് ഇതാദ്യമാണ്. എൺപതുകളുടെ ആദ്യത്തിൽ കേരളത്തിൽ നടന്ന മാർക്ക് തിരുത്തൽ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. അത് കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ ഏറെ അപകർത്തിപ്പെടുത്തുകയുണ്ടായി. അന്ന് ശക്തമായ അന്വഷണം നടത്തി അതിൽ ഉൾപ്പെട്ടവരെ നിയമനത്തിന് മുൻപിൽ കൊണ്ടുവരികയുണ്ടായി.

അതിനേക്കാൾ ഗുരുതരമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. പാർലമെന്റിൽ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചിട്ടുപോലും ശക്തമായ ഒരന്വഷണത്തിനെ ഉത്തരവാദിത്തപ്പെട്ടവർ തയ്യാറായില്ല. കാരണം ഇതിൽ ഉൾപ്പെട്ടവർ അവരിൽ പലരുടെയും സ്വന്തക്കാരാണ്. ശക്തമായ അന്വഷണം നടത്തി കുറ്റക്കാരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്നില്ലെങ്കിൽ വീണ്ടും ഇതാവർത്തിക്കപ്പെടും. അതെ ഭാവി തലമുറയെയും രാജ്യത്തിന്റെ കെട്ടുറപ്പിനെയും ബാധിക്കും. കാരണം ഇത് തകർക്കുന്നത് വിദ്യാഭ്യാസ മേഖലയെയാണ്. അങ്ങനെ ഇന്ത്യ അഭിമാനമായി കരുതിയ നീറ്റും നെറ്റും അഴിമതിയിൽ കുളിച്ച് നിലക്കയറ്റത്തിലാണ്. ആര് രക്ഷകരായി എത്തുമെന്ന് കാണാം. ലോകത്തിന് മഹത്തായ സംഭാവന നൽകിയ വ്യക്തികളെ വാർത്തെടുത്ത നമ്മുടെ വിദ്യാഭ്യാസം ഇന്ന് അഴിമതിയിൽ കുളിക്കുന്നുവോ.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code