കൊച്ചി: ഉദ്യോഗാര്‍ഥികള്‍ മാത്രമാവാതെ ഉദ്യോഗദാതാക്കളാവുകയാണു പ്രഫഷണലുകളുടെ ധര്‍മമെന്നു സംസ്ഥാന ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്. സീറോ മലബാര്‍ സഭ അല്മായ കമ്മീഷന് പ്രഫഷണല്‍ ഫോറത്തിന്റെയും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കോണ്‍ഫറന്‍സിന്റെയും ഉദ്ഘാടനം കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പുത്തന്‍ സംരംഭങ്ങള്‍ക്ക് ഉന്നതമായ കാഴ്ചപ്പാടുകളും മാര്‍ഗനിര്‍ദേശങ്ങളും നല്കാന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമ്മേളനത്തില്‍ സീറോ മലബാര്‍ സഭ അല്മായ കമ്മീഷന് ചെയര്മാന് ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ആഗോള മാറ്റങ്ങള്‍ക്കനുസരിച്ചു വിദ്യാഭ്യാസരംഗത്തു വരുംതലമുറയെ രൂപപ്പെടുത്തിയെടുക്കേണ്ടതുണെ്ടന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അമല്‍ജ്യോതി പ്രിന്‍സിപ്പല്‍ റവ.ഡോ.ജോസ് കണ്ണമ്പുഴ, പ്രഫഷണല്‍ ഫോറം ഡയറക്ടര്‍ റവ.ഡോ.ബിജു ജോണ്‍ കൊച്ചുപറമ്പില്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഗ്രൂപ്പ് ചര്‍ച്ചയ്ക്ക് ഐപിഎസ്ആര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. മെന്‍ഡസ് ജേക്കബ് മോഡറേറ്ററായിരുന്നു. വിവിധ സീറോ മലബാര്‍ രൂപതകളില്‍നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള പ്രഫഷണലുകളും വിദഗ്ധരും പങ്കെടുത്തു.
Comments