അബാസിയ, കുവൈത്ത് : പോലിസ് പട്രോളിംഗിനിടയില്‍ കഴിഞ്ഞ ദിവസം അബാസിയയില്‍ നിന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച പിഞ്ചു കുഞ്ഞിന്റെ രക്ഷിതാക്കളെ തേടി പോലീസ് അന്വേഷണം ആരംഭിച്ചു.
രക്ഷിതാക്കള്‍ അന്വേഷിച്ച് എത്തുമെന്ന പ്രതീക്ഷയില്‍ ഉദ്യോഗസ്ഥര്‍ കുഞ്ഞിനെ സ്റ്റേഷനിലേക്ക് കൊണ്ടു വന്നെങ്കിലും ഇതുവരെ ആരും എത്തിയിട്ടില്ല. സുരക്ഷാ ഉദ്യോഗസ്ഥര്‍ കുട്ടിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുവാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
മാളുകളിലും പള്ളികളിലും കുട്ടിയെ സംബന്ധിച്ച വിവരം അറിയിപ്പായി നല്‍കിയിട്ടുണ്ട്. കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്തുവാനുള്ള തീവ്ര ശ്രമത്തിലാണ് പോലീസ്. കുട്ടിയെ കണ്ടെത്തിയ പ്രദേശത്തെ മുഴുവന്‍ നിരീക്ഷണ കാമറകളും ഉദ്യോഗസ്ഥര്‍ പരിശോധിച്ചു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍
Comments