Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അടിച്ചുപൂട്ടലിന്റെയും അടിച്ചുവാരലിന്റെയും കാലഘട്ടമാണ് നോമ്പ്‌: ബിഷപ്പ് മാർ റാഫേൽ തട്ടിൽ   - പി.പി ചെറിയാൻ

Picture

ഡാളസ് :നോമ്പ്‌ കാലഘട്ടം ആടിച്ചുപൂട്ടലിന്റെയും അടിച്ചുവാരലിന്റെയും സമയമാണെന്ന് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്‌ബോധിപ്പിച്ചു ദൈനദിന ജീവിതത്തിൽ നാം ശീലിച്ചുവന്നിരുന്ന ചില ദുസ്വഭാവങ്ങൾ നേരെ വാതിൽ അടച്ചുകളയുബോൾ തന്നെ നമ്മുടെ മനസ്സിനകത്തു അടിഞ്ഞുകൂടികിടക്കുന്ന മാലിന്യങ്ങളെ അടിച്ചുവാരി വ്രത്തിയാക്കേണ്ട അവസരമാണെന്നുകൂടി വിസ്മരിക്കരുതെന്നും തിരുമേനി ഓർമിപ്പിച്ചു .

ലൂക്കാ സുവിശേഷം പതിനഞ്ചാം അദ്ധ്യായത്തിൽ ഈശോതമ്പുരാൻ പറഞ്ഞ പത്തു നാണയം കൈവശമുണ്ടായിരുന്ന സ്ത്രീയുടെ ഉപമയെ ആസ്‍പദമാക്കി തിരുവചനങ്ങള സത്യങ്ങളെ വ്യാഖ്യാനിച്ചു .തന്റെ കൈവശം ഉണ്ടായിരുന്ന പത്തു നാണയങ്ങളിൽ ഒന്ന് നഷ്ടപ്പെട്ടപ്പോൾ വിള ക്ക് കൊളുത്തി വീട് മുഴുവൻ അടിച്ചു വാരി കാണാതായ നാണയം കണ്ടെത്തുന്നു. കണ്ടെത്തിയപ്പോൾ എല്ലാവരെയും വിളിച്ചുകൂട്ടി സന്തോഷിക്കുന്നു . ഇതു വലിയ സത്യമാണ് നമ്മെ പഠിപ്പിക്കുന്നത്. അവർക്കു ഒരു നിശ്ചയം ഉണ്ടായിരുന്നു . ആ നാണയം നഷ്ടപെട്ടത് പുറത്തല്ല വീടിനകത്തുതന്നെയായിരുന്നു . നാം നമ്മിൽ തന്നെ ശുദ്ധരായി തീരണമെന്ന വലിയൊരു സന്ദേശമാണ് ഇവിടെ നമ്മുക്ക് ലഭിക്കുന്നത്.നമ്മൾ ബലവാന്മാരല്ല ,ബലഹീനരാണ് , നമ്മുടെ ജീവിതത്തിന്മേൽ നമ്മുക്കു യാതൊരു അധികാരവും ഇല്ല. . ഈശോ തമ്പുരാൻ നമ്മെ വിളിക്കുമ്പോൾ നമ്മ ഇവിടം വിട്ടു പോകേണ്ടവരാണ്. നോമ്പു കാലഘട്ടം നമ്മെ ഓർമപ്പെടുത്തുന്ന പ്രധാനപ്പെട്ട മറ്റൊരു മർമ്മം കൂടിയാണിതെന്നു നാം മനസ്സിലാക്കണം തിരുമേനി തന്റെ പ്രസംഗം ഉപസംഹരിച്ചു.

ഡാളസ് കേരള എക്ക്യൂമിനികൽ ക്രിസ്ത്യൻ ഫെൽലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഡാളസ് സെന്റ്‌ പോൾസ് മാർത്തോമ ചർച്ചിൽ മാർച്ച് 8 ബുധനാഴ്ച വൈകീട്ട് 7 മണിക് സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ ധ്യാന പ്രസംഗം നടത്തുകയായിരുന്നു ബിഷപ്പ് മാർ റാഫേൽ തട്ടിൽ .റവ ഫാ തമ്പാൻ അച്ചന്റെ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ കെ സി ഇ എഫ് പ്രസിഡന്റ് റവ ഷൈജു സി ജോയ് അച്ചൻ അധ്യക്ഷത വഹിച്ചു . ജനറൽ സെക്രട്ടറി ഷാജി എസ് രാമപുരം സ്വാഗതം പറഞ്ഞു.

കെ ഇ സി എഫ് വൈസ് പ്രസിഡന്റ് വെരി റവ രാജു ദാനിയേൽ, ജനറൽ സെക്രട്ടറി അലക്സ് അലക്സാണ്ടർ, സണ്ണിവെയിൽ മേയർ സജിജോർജ് എന്നിവർ ആശംസകൾ അറിയിച്ചു. സെന്റ്‌ പോൾസ് മാർത്തോമ ചർച്ച സെക്രട്ടറി ഡോ: തോമസ് മാത്യു നന്ദി പറഞ്ഞുഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമാ ഇടവക വികാരി അലക്സ് അച്ചന്റെ പ്രാർഥനക്കും തിരുമേനിയുടെ ആശീർവാദത്തിനും ശേഷം യോഗം സമാപിച്ചു

ബിഷപ്പിനെ നേരിൽ കാണുന്നതിനും,അനുഗ്രഹ പ്രഭാഷണം ശ്രവിക്കുന്നതിനും ഡാളസ് ഫോർട്ട് വര്ത്ത വിവിധ ഇടവകകളിൽ നിന്നും നിരവധി പേർ രാത്രിയിലെ തണുപ്പിനെപോലും അവഗണിച്ചു ഡാളസ് സെന്റ്‌ പോൾസ് മാർത്തോമ ചർച്ചിൽ എത്തിച്ചേർന്നിരുന്നു .

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code