നല്ല സിനിമയെ സ്നേഹിക്കുന്ന ഫേസ് ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച ഹോം സിനിമയായിരുന്നു ‘മിറക്കിള്‍. ഈ സിനിമ വളരെയേറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഏഷ്യാനെറ്റ്, മനോരമ ന്യൂസ്, സൂര്യ ടി.വി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്ഇത് വാര്‍ത്തയാക്കിയിരുന്നു. ഒരു മണിക്കൂര്‍ വരുന്ന ഈ ഹോം സിനിമയില്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചത്
ഇരിങ്ങാലക്കുടക്കാരിയായ ജിംന ജോണ്‍സ് എന്ന 9 വയസുകാരിയാണ്. സഹോദരന്റെ ജീവന് രക്ഷിക്കാന്‍ മിറക്കിള്‍ എന്ന മരുന്ന് അന്വേഷിച്ച് പോകുന്ന ‘കിങ്കിണി‘ എന്ന ബാലികയെയാണ് ഈ കുട്ടി ഇതില്‍ അവതരിപ്പിച്ചത്. കിങ്കിണിഎന്ന കഥാപാത്രം വളരെയേറെ മാധ്യമ ശ്രദ്ധനേടുകയും ചെയ്തിരുന്നു. കൂടാതെ ‘തിരുവലയൂര് ഭട്ടതിരി’ എന്ന ഷോര്‍ട്ട് ഫിലിമിലും ഈ മിടുക്കി അഭിനയിക്കുകയുണ്ടായി. ഇപ്പോള്‍ ഈ കുട്ടി ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ലവര്‍ കോണ്‍വെന്റ് എല്‍.പി.സ്ക്കുളില് നാലാം
സ്റ്റാന്‍ഡേര്‍ഡില്‍ പഠിക്കുന്നു. ഈ മിടുക്കികുട്ടി ഇനിയും മോഡലിംഗിലോ സിനിമയിലോ നല്ല അവസരത്തിനായി കാത്തിരിക്കുന്നു.
വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടാനുള്ള നമ്പര്‍ മൊബൈല്‍:
8547494493, 9497178928, 04802860126
Comments