Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233


കൃത്യമായ ആശയങ്ങളും ഭാവനയും ഉണ്ടെങ്കില്‍ ആര്‍ക്കിയടെക്ടിന്റെ സഹായമില്ലാതെ വീട്‌ പണിയാം
  കൃത്യമായ ആശയങ്ങളും ഭാവനയും ഉണ്ടെങ്കില്‍ ആര്‍ക്കിയടെക്ടിന്റെ സഹായമില്ലാതെ വീട്‌ പണിയാം

Picture Picture

എബി മക്കപ്പുഴ

ഡാലസ്‌: നല്ലൊരു ശതമാനം ജനങ്ങള്‍ക്കും ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നതും, ആയുഷ്‌കാല സമ്പാദ്യത്തിന്റെ നല്ലൊരുഭാഗം ചെലവു ചെയ്യുന്നതുമായ ഒരു പ്രധാനകാര്യമാണ്‌ ഗൃഹനിര്‍മ്മാണം. കൃത്യമായ ആശയങ്ങളും ഭാവനയും ഉണ്ടെങ്കില്‍ ആര്‌ക്കിയടെക്ടിന്റെ സഹായമില്ലാതെ വീട്‌ പണിയാം.ഇത്‌ തെളിയിച്ചത്‌ അമേരിക്കന്‍ മലയാളി വെല്‌ഫെയെര്‍ അസോസിയേഷന്‍ കേന്ദ്ര കമ്മറ്റി അംഗം രാജു വര്‍ഗീസ്‌ ഡാലസില്‍ പണിതുയര്‍ത്തിയ തന്റെ വീട്‌ പണിയിലൂടെ ആയിരുന്നു. 10000 ചതുരശ്രയടി വലുപ്പത്തില്‍ സ്വന്തം ഭാവനയില്‍ ഡാലസ്‌ സണ്ണി വാലിയില്‍ പണിതുയര്‍ത്തിയ അതിസുന്ദരമായ കെട്ടിടത്തില്‍ എല്ലാ ആധുനീക സൗകര്യങ്ങളും ഉണ്ട്‌.
വീടിനെക്കുറിച്ച്‌ ഏറ്റവും കൂടുതല്‍ ധാരണയുണ്ടാവുക വീട്ടുകാരനായിരിക്കും. ആര്‍കിടെക്ടും എന്‍ജിനീയറും എത്ര വരച്ചാലും തൃപ്‌തി വരാത്തവരുമുണ്ട്‌. ചിലപ്പോള്‍ ഒരു പ്ലാന്‍ വരഞ്ഞതിനു ശേഷമാവും അപ്പുറത്തെ വീട്ടിലെ സിറ്റ്‌ ഔട്ടോ കോര്‍ട്‌ യാര്‍ഡോ ശ്രദ്ധയില്‍ പെടുന്നത്‌. പ്ലാന്‍ തിരുത്തലായി പിന്നെ. മറ്റു ചിലര്‍ക്ക്‌ വീടുപണി തങ്ങള്‍ക്കു തന്നെ ചെയ്‌തുതുടങ്ങിയാലോ എന്ന ചിന്തയുമുണ്ടാവും. ഇച്ചിരി ടെന്‍ഷന്‍ കൂടിയാലെന്താ, സാമ്പത്തികലാഭം, സമയലാഭം എല്ലാമുണ്ട്‌. ഒരു പരീക്ഷണം പോലെ ഉള്ളിലെ ക്രിയാത്മകത പരീക്ഷിക്കാനുള്ള വേദിയുമായി 2012 ഏപ്രിലില്‍ പണി തുടങ്ങിയ ഈ വീടിന്റെ പണി പൂര്‍ത്തിയായത്‌ 2013 ഡിസംബര്‍ ആദ്യ വാരത്തോടെ ആയിരുന്നു. പണി തീരാന്‍ ഒന്നര വര്‍ഷമെടുത്തു. സമയമെടുത്തു ചെയ്‌തതുകൊണ്ടാണ്‌ വീട്‌ ഇത്രയും മനോഹരമായതെന്ന്‌ രാജുവിന്റെ പക്ഷം.

കുട്ടിക്കാലത്ത്‌ കളി മണ്ണുകൊണ്ട്‌ വീടുണ്ടാക്കാന്‍ അതി സമര്‍ത്ഥനായിരുന്ന രാജുവിന്റെ സ്വപന സാക്ഷല്‍ക്കരമായിരുന്നു കാണികളെ വിസ്‌മയിപ്പിച്ചു പണിതുയര്‍ത്തിയ ഈ മന്ദിരം.
സണ്ണി വലി ടാന്നെര്‍ സ്‌ട്രീറ്റില്‍ പണിതുയര്‌ത്തിയ 10000 സ്‌ക്വയര്‍ ഫീറ്റ്‌ വിസ്‌തീര്‍ണ്ണത്തില്‍ പണിതു യര്‌ത്തിയ മനോഹരമായ മാളികക്ക്‌ ചെലവായതു ബില്‍ടെര്‍ പറഞ്ഞതിന്റെ 1/3 തുക മാത്രമേ ചെലവായുള്ളൂ.

രണ്ടു നിലകളിലായി 7 കിടപ്പുമുറികളുമുണ്ട്‌. കേരളത്തിലെ പല സൗന്ദര്യമുള്ള വീടുകളും കൊട്ടാരങ്ങളും അവധി കാലങ്ങളില്‍ മക്കളുമൊത്തു കാണുകയും,ഇവയില്‍ നിന്നൊക്കെയുള്ള മാതൃകകള്‍ വീടിന്റെ പല ഭാഗങ്ങളിലും പരീക്ഷിക്കുകയും ചെയ്‌തു. പഴയ ആര്‍കിടെക്‌ചറില്‍ നമ്മള്‍ക്ക്‌ പഠിക്കാനും അനുകരിക്കാനും പല കാര്യങ്ങളുണ്ട്‌.'' മെഡിക്കല്‍ ബിസിനസുകാരനായ രാജു പറയുന്നു.

`ഇച്ചിരി പഴമ ഇഷ്ടപ്പെടുന്നവരാണ്‌ ഞങ്ങള്‍. അതുകൊണ്ടാ ഓടു നല്‍കിയത്‌. അതെല്ലാവര്‍ക്കും ഇഷ്ടപ്പെടുകയും ചെയ്‌തു. വീട്‌ കാണാന്‍ വന്ന ആരും ഇതുവരെയും മോശം അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല'', രാജു പറയുന്നു.

കുടുംബാഗങ്ങളുടെ ഓഡിയോ,വീഡിയോ താല്‌പര്യങ്ങള്‍ അറിഞ്ഞ്‌ ഡിസൈന്‍ ചെയ്‌തതും , സാങ്കേതിക സൗകര്യം, ഭംഗി ഇവ ഒത്തു ഇണങ്ങി ഒരുക്കിയെടുത്തതുമായ ഹോം തീയറെരും, വിശിഷ്ട അഥിതികള്‍ക്ക്‌ വേണ്ടി ആധുനീക സൗകര്യങ്ങളോട്‌ കൂടിയ രണ്ടു മുറികളും ഈ വീടിന്റെ പ്രത്യേകതയാണ്‌. ഗൃഹനാഥന്‌ ഓഫീസില്‍ ഇരുന്ന്‌ വീട്ടിലെ ഗൃഹോപകരണങ്ങള്‍ നിയന്ത്രിക്കാനുള്ള അത്യധുനീക ഹോം ഓട്ടോമെഷന്‍ സെക്യൂരിറ്റി സൗകര്യവും, വീട്ടിലെ കുട്ടികളെ അകലെ നിന്ന്‌ കാണുവാനും അവര്‍ എന്തു ചെയ്യുന്നു എന്ന്‌ അറിയുവാനും കഴിയുമെന്ന്‌ രാജു പറഞ്ഞു. .

കുട്ടികള്‍ക്കു കളിക്കുവാന്‍ അതി വിസ്‌തൃതമായ ബസ്‌കറ്റ്‌ ബോള്‍ കോര്‌ട്ടും, വളര്‌ത്‌ നായ്‌ക്കു വേണ്ടി എല്ലാ സൗകര്യവും ഒത്തുകൂടിയ മുറിയും, െ്രെഡവ്‌ വെയിലൂടെ കാറോടിച്ചു വീടിനകത്ത്‌ പ്രവേശിക്കാവുന്ന തരത്തിലുള്ള സജ്ജീകരണവും പ്രത്യേകതകളാണ്‌.

ഒരു വീട്‌ സ്വന്തമായി പണിയണമെന്നുള്ള ആഗ്രഹം നിറവേറ്റിയതിലുള്ള സന്തോഷ സൂചകമായി ഭവന രഹിതനായ നാട്ടിലുള്ള ഒരാള്‍ക്ക്‌ വീട്‌ പണിയാനുള്ള മൊത്തം സാമ്പത്തീക സാഹയം ചെയ്യാമെന്ന്‌ അമേരിക്കന്‍ മലയാളി വെല്‌ഫെയെര്‍ അസോസിയേഷന്‍ പ്രസിഡണ്ടിനെ അറിയിച്ചു.