Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233


ക്വീന്‍മേരി ഫണ്ട്‌ലിംഗ്‌ ഹോം പിറക്കാതെ പോകുന്ന കുഞ്ഞുങ്ങള്‍ക്ക്‌ പിറക്കാന്‍ ഒരു ആശാകേന്ദ്രം
  ക്വീന്‍മേരി ഫണ്ട്‌ലിംഗ്‌ ഹോം പിറക്കാതെ പോകുന്ന കുഞ്ഞുങ്ങള്‍ക്ക്‌ പിറക്കാന്‍ ഒരു ആശാകേന്ദ്രം

Picture Picture

ഷിക്കാഗോ: തൃശൂരിലെ തൈക്കാട്ടുശേരി എന്ന സ്ഥലത്ത്‌ സ്ഥാപിതമായിരിക്കുന്ന ജീവകാരുണ്യ പ്രസ്ഥാനമായ ക്വീന്‍മേരി ഫൗണ്ട്‌ലിംഗ്‌ ഹോമിന്റെ സ്ഥാപക മാനേജിംഗ്‌ ട്രസ്റ്റീസുമാരായ ശ്രീ അനി ജോര്‍ജും, ഭാര്യ ശ്രീമതി ആശാ ജോര്‍ജും വിവിധ രാജ്യങ്ങളില്‍ നടത്തുന്ന സന്ദര്‍ശനത്തിന്റെ ഭാഗമായി അമേരിക്കയിലെത്തി. ഷിക്കാഗോയില്‍ എത്തിയ ഈ ജീവകാരുണ്യ പ്രവര്‍ത്തക ദമ്പതികളുമായി നടത്തിയ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

വിവാഹേതരബന്ധങ്ങളില്‍ ഗര്‍ഭിണികളാകുന്ന പെണ്‍കുട്ടികള്‍ക്കുവേണ്ടി 2004-ല്‍ ഒരു അഭയകേന്ദ്രത്തിന്‌ (ട്രസ്റ്റ്‌) ഈ ദമ്പതികള്‍ ആരംഭംകുറിച്ചു. 2007-ല്‍ തൃശൂര്‍ തൈക്കാട്ടുശേരിയെന്ന സ്ഥലത്ത്‌ ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഒരേക്കര്‍ സ്ഥലത്ത്‌ എല്ലാവിധ സൗകര്യങ്ങളോടുംകൂടിയ പതിനായിരം സ്‌ക്വയര്‍ഫീറ്റിലുള്ള ഒരു ഭവനം ഉദ്‌ഘാടനം ചെയ്യപ്പെട്ടു. അതേവര്‍ഷംതന്നെ കേരളാ ഗവണ്‍മെന്റ്‌ ഓര്‍ഫണേജ്‌ ബോര്‍ഡിന്റെ `ഫൗണ്ട്‌ലിംഗ്‌ ഹോം' എന്ന അംഗീകാരം ലഭിച്ചു. ഇതോടുകൂടി ഗവണ്‍മെന്റ്‌ നിയമങ്ങള്‍ പാലിച്ചുകൊണ്ട്‌ ഇവിടെയുള്ള കുഞ്ഞുങ്ങളെ ദത്തുവളര്‍ത്തലിനു നല്‍കാനും തുടങ്ങി.

2011-ല്‍ കേരളാ സംസ്ഥാന ഗവണ്‍മെന്റ്‌ സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ്‌ ഇന്‍ കണ്‍ട്രി അഡോപ്‌ഷന്‍ ലൈസന്‍സ്‌ (Incountry Adoption License) നല്‍കി ഈ പ്രസ്ഥാനത്തെ ആദരിച്ചു.

നാളിതുവരെ 130 കുഞ്ഞുങ്ങളെ മക്കളില്ലാത്ത ദമ്പതികള്‍ക്ക്‌ നിയമാനുസൃതമായി ദത്തു നല്‍കിയിട്ടുണ്ട്‌.

2012-ല്‍ കേരളാ ഗവണ്‍മെന്റ്‌ ഓര്‍ഫനേജ്‌ ബോര്‍ഡില്‍ നിന്നും `Home for Woman indistress' എന്ന ലൈസന്‍സ്‌ ലഭിച്ചു. തകര്‍ന്ന കുടുംബ ബന്ധങ്ങളില്‍ക്കൂടി ഉപേക്ഷിക്കപ്പെടുന്ന അമ്മമാര്‍ക്കും, കുഞ്ഞുങ്ങള്‍ക്കും ഇവിടെ അഭയം നല്‍കുകയും, കുഞ്ഞുങ്ങളെ അഞ്ചുവയസുവരെ ഇവിടെ സംരക്ഷിക്കുകയും ചെയ്യുന്നു. അഞ്ചു വയസുകഴിയുമ്പോള്‍ കുഞ്ഞുങ്ങളെ 5 വയസുമുതല്‍ 18 വയസുവരെ വിദ്യാഭ്യാസം നല്‍കി സംരക്ഷിക്കുന്ന മറ്റ്‌ അംഗീകാരമുള്ള സ്ഥാപനങ്ങളിലേക്ക്‌ അയയ്‌ക്കുകയും, അമ്മമാര്‍ ഇവിടെ താമസിക്കുകയും ചെയ്‌തുവരുന്നു. അമ്മമാര്‍ പ്രാര്‍ത്ഥനയും, ജപമാല നിര്‍മ്മാണവും അനുബന്ധ തൊഴിലുകളും ചെയ്‌ത്‌ ജീവിക്കുന്നു.

വിവാഹേതരബന്ധങ്ങളില്‍ ഗര്‍ഭിണികളായി ഇവിടെ എത്തുന്നവര്‍ക്ക്‌ എല്ലാവിധ വൈദ്യസഹായവും നല്‍കുന്ന ഡോക്‌ടര്‍മാരുടേയും, കുഞ്ഞുങ്ങളെ ചികിത്സിക്കുന്ന ഡോക്‌ടര്‍മാരുടേയും സേവനം ഇവിടെ ലഭിച്ചുവരുന്നു. കുഞ്ഞുങ്ങളെ പരിപാലിക്കുവാന്‍ ശിശുപരിപാലകരുടെ സേവനവും ഇവിടെ ലഭിക്കുന്നു.

ഈ പ്രസ്ഥാനത്തിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുള്ള ഒരു അഡൈ്വസറി ബോര്‍ഡും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്‌.

ജീവനെതിരേയുള്ള അക്രമങ്ങള്‍ക്കെതിരേ ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്ന ഒരു വലിയ കൂട്ടായ്‌മയാണ്‌ ഈ മാതൃകാ സ്ഥാപനത്തിന്റെ അടിത്തറ.

ഈ മഹത്തായ ശുശ്രൂഷകള്‍ക്ക്‌ താങ്ങും തണലുമായി പ്രവര്‍ത്തിക്കുന്ന 500 കുടുംബങ്ങള്‍, ലോകമെമ്പാടും സാന്നിധ്യമായും, പ്രാര്‍ത്ഥനയിലൂടെയും, സാമ്പത്തികമായും സഹായിച്ചുകൊണ്ടിരിക്കുന്നു.

അമ്മ-കുഞ്ഞുങ്ങള്‍ക്കുവേണ്ടി 20,000 (ഇരുപതിനായിരം) സ്‌ക്വയര്‍ഫീറ്റിന്റെ പുതിയ ഒരു ഭവനത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഈ ദൈവീക പദ്ധതിയുടെ ഭാഗമാകുവാന്‍, 500 കുടുംബങ്ങളുടെ പങ്കാളിത്തം ലഭിക്കുവാന്‍ വേണ്ടിയാണ്‌ ക്വീന്‍മേരി ഫൗണ്ട്‌ലിംഗ്‌ ഹോമിന്റെ മാനേജിംഗ്‌ ട്രസ്റ്റിമാരായ ആനി ജോര്‍ജും ഭാര്യ ആശാ ജോര്‍ജും അമേരിക്കയിലെത്തിയിരിക്കുന്നത്‌.

ഒക്‌ടോബര്‍ ഒന്നിന്‌ എത്തിയ ഈ ജീവകാരുണ്യപ്രവര്‍ത്തകര്‍ ഒക്‌ടോബര്‍ 31 വരെ അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തും. ഈ പ്രസ്ഥാനത്തെക്കുറിച്ച്‌ കൂടുതല്‍ അറിയുവാനും സഹകരിക്കാനും താത്‌പര്യമുള്ളവര്‍ ബന്ധപ്പെടുക:

അനി ജോര്‍ജ്‌ (യു.എസ്‌.എ) -832 931 7706, ഇന്ത്യ- 91 94470 90753, 487 3105353. വെബ്‌: queenmaryvillage.org, Email: queenmaryvillage@gmail.com

ജോയിച്ചന്‍ പുതുക്കുളം (847 345 0233), ഇമെയില്‍: joychen45@hotmail.com