Obituary
ഇടിക്കുള ഡാനിയല്‍ അന്തരിച്ചു
obituary
ന്യൂയോര്‍ക്ക്: റിട്ടയേര്‍ഡ് സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് ഇന്‍സ്പെക്ടര്‍ പുനലൂര്‍ ഇളമ്പല്‍ , കിഴക്കെ വിളയില്‍ ഇടിക്കുള ഡാനിയല്‍ (98) അമേരിക്കയില്‍ ലോങ്ങ് ഐലന്‍ഡില്‍ അന്തരിച്ചു. സംസ്കാരം ബുധനാഴ്ച ലോങ്ങ് ഐലന്‍ഡ് ക്രിസ്ത്യന്‍ സെമിത്തേരിയില്‍.
രണ്ടാം ലോക മഹായുദ്ധകാലത്ത് ഇന്ത്യന്‍ ആര്‍മിയില്‍ 28 വര്‍ഷം സേവനമനുഷ്ഠിച്ചു. പിന്നീട് സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സില്‍ ഇന്‍സ്പെക്ടര്‍ ആയിരുന്നു. ലോങ്ങ് ഐലന്‍ഡ് ബ്രദറണ്‍ സഭയുടെ ശുശ്രൂഷകനും ഉപദേഷ്ടാവും ആയിരുന്നു.