Obituary
ന്യുയോര്‍ക്ക്: കോതമംഗലം പെരുവിങ്കല്‍ പരേതനായ ചാക്കപ്പന്റെയും അന്നമ്മയുടെയും പുത്രി ഷിജി പെരുവിങ്കല്‍ (43) ന്യുഹൈഡ് പാര്‍ക്കില്‍ നിര്യാതയായി. ഒരു വര്‍ഷമായി കാന്‍സര്‍ ചികില്‍സയിലായിരുന്നു.
1987ല്‍ കുടുംബ സമേതം അമേരിക്കയിലെത്തിയ ഷിജി മംഗലാപുരം സിറ്റി കോളജ് ഓഫ് ഫിസിയൊതെറപിയില് നിന്ന് ബിരുദവും പിന്നീട് യു.എസില്‍ നിന്ന് ഡോക്ടറേറ്റും നേടി.
അമ്മ അന്നമ്മക്കു പുറമെ മൂത്ത ജ്യേഷ്ടന്മാരായ ജദീഷ്, രാജേഷ് എന്നിവരും ന്യു യോര്‍ക്കിലുണ്ട്. ഏമി, ടിന്റു എന്നിവരാണു സഹോദര ഭാര്യമാര്‍. അലക്സിസ്, റിയ, ജൂലിയ, എവെറി എനിവര്‍ സഹോദരപുത്രരാണ്.
മാത്യു അരികുപുറത്ത്, സാറാമ്മ ജോസഫ്, ചെറിയാന് അരികുപുറത്ത്, പൗലോസ് അരികുപുറത്ത്, വര്‍ഗീസ് അരികുപുറത്ത്, ജോസഫ് അരികുപുറത്ത്, ജയിംസ് അരികുപുറത്ത്, മറിയക്കുട്ടി പുതുശേരില്‍ എല്‍ദോ അരികുപുറത്ത് എന്നിവര്‍ മാത്രുസഹോദരരാണ് (എല്ലാവരും അമേരിക്കയില്‍).