Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



വര്‍ഗീസ് തോമസ് നിര്യാതനായി

obituary

ഓസ്റ്റിന്‍ (ടെക്‌സസ്): ന്യൂയോര്‍ക്കിലെ ആദ്യകാല മലയാളികളില്‍ ഒരാളും, ആത്മീയ-സമൂഹിക- ബിസിനസ് മേഖലകളില്‍ നിറസാന്നിധ്യവുമായിരുന്ന വര്‍ഗീസ് തോമസ് തൈക്കൂടത്തില്‍ (കുഞ്ഞുമോന്‍, 79) മാര്‍ച്ച് 31-നു ബുധനാഴ്ച പുലര്‍ച്ചെ ടെക്‌സസിലെ ഓസ്റ്റിനില്‍ നിര്യാതനായി. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു വിശ്രമജീവിതത്തിലായിരുന്നു. സംസ്കാരം പിന്നീട് ഓസ്റ്റിനില്‍ നടക്കും.

കോഴഞ്ചേരി തെക്കേമല തൈക്കൂടത്തില്‍ പരേതരായ കൊച്ചുമ്മന്‍ വര്‍ഗീസ് - മറിയാമ്മ തോമസ് ദമ്പതികളാണ് മാതാപിതാക്കള്‍.

കുമ്പനാട് മൈലമൂട്ടില്‍ കുടുംബാംഗം മോളി തോമസ് (റിട്ട. രജിസ്‌ട്രേഡ് നഴ്‌സ്, സൗത്ത് ബീച്ച് സൈക്യാട്രിക് സെന്റര്‍, സ്റ്റാറ്റന്‍ഐലന്റ്) ആണ് സഹധര്‍മ്മിണി.

ഷിബു തോമസ് (ടെക്‌സസ്), ഡോ. ജിബു തോമസ് (ന്യൂജഴ്‌സി) എന്നിവര്‍ മക്കളും, ആനി തോമസ്, ഓര്‍ഷി തോമസ് എന്നിവര്‍ ജാമാതാക്കളുമാണ്. മിഷേല്‍, എലിസബത്ത്, ആന്‍ഡ്രൂ, മാത്യു, ക്രിസ്റ്റഫര്‍ എന്നിവര്‍ കൊച്ചുമക്കളാണ്.