Obituary
ന്യൂ യോര്‍ക്ക്: ഫാദര്‍ സൈമണ്‍ പള്ളിപ്പറമ്പില്‍, 86, ലോങ്ങ് ഐലന്‍ഡില്‍ ഇന്നുരാവിലെ അന്തരിച്ചു. റിട്ടയര്‍ ചെയ്തു വിശ്രമജീവിതം നയിക്കുകയായിരുന്ന അദ്ദേഹം തന്റെ വസതിയില്‍ വെച്ചാണ് അന്ത്യശ്വാസം വലിച്ചത്.
ന്യൂ യോര്‍ക്ക് പ്രദേശത്തെ മലയാളി കാതോലിക്കാര്ക്കിടയില് ഏറെ അറിയപ്പെടുന്ന വൈദികന് ആണ്. 1990ന്റെ ആരംഭം മുതല്‍ ന്യൂ യോര്‍ക്ക് പ്രദേശത്തെ ലത്തീന്‍ കത്തോലിക്കരെ സാമൂഹികമായി ഒരുമിപ്പിക്കുന്നതിനു ഫാദര്‍ സൈമണ്‍ വിലപിടിച്ച സംഭാവനകള്‍ ചെയ്തിട്ടുണ്ട്. ലോങ്ങ് ഐലന്‍ഡ് റോക് വില്‍ സെന്റര്‍ രുപതരംഗമായ ഫാദര്‍ സൈമണ്‍ കേരളത്തില്‍ വിജയപുരം രൂപതയില്‍ നിന്നാണ് അമേരിക്കയില്‍ എത്തിയത്.
അദ്ദേഹം മേഴ്സി ഹോസ്പിറ്റലില്‍ ചാപ്ലയിന്‍ ആയാണ് റിട്ടയര്‍ ചെയ്തത്.
സംസ്കാര ചടങ്ങുകള്‍ റോക് വില്‍ സെന്റര്‍ രൂപത പ്ലാന്‍ ചെയ്തുകൊണ്ടിരിക്കുന്നു. പാന്‍ഡെമിക് കാരണം ചടങ്ങുകള്‍ നിയന്ത്രിതം ആയിരിക്കും.