Obituary
ഹൂസ്റ്റണ്‍: എടത്വ ആനപ്രാമ്പാല്‍ അഞ്ചേരില്‍ കോരുത് ജോര്‍ജ് (എ.കെ.ജോര്‍ജ്, 81 വയസ്) ഹൂസ്റ്റണില്‍ നിര്യാതനായി. ഭാര്യ കുഞ്ഞമ്മ ജോര്‍ജ് ഇലന്തൂര്‍ പൊയ്കയില്‍ കുടുംബാംഗമാണ്.
മക്കള്‍ : അനില്‍ ജോര്‍ജ്, അനു മാത്യു ( ഇരുവരും ഹൂസ്റ്റണ്‍)
മരുമക്കള്‍: എബ്രഹാം മാത്യു (സുരേഷ്), സോളി ജോര്‍ജ് (ഇരുവരും ഹൂസ്റ്റണ്‍)
കൊച്ചുമക്കള്‍ :ജൂലിയ മാത്യു, ജെറെമി മാത്യൂ, കാതറിന് ജോര്‍ജ്, ഏഞ്ചലിക്ക ജോര്‍ജ്
പരേതന് ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ഇടവകയുടെ പ്രാരംഭകാല നേതാക്കളിലൊരാളും അമേരിക്കന്‍ ഭദ്രാസനത്തിലെ ആദ്യ ദേവാലയമായ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തിന്റെ നിര്‍മ്മാണത്തില്‍ നേതൃത്വം നല്കിയ പ്രമുഖരില്‍ ഒരാളുമായിരുന്നു. നിരവധി വര്‍ഷങ്ങള്‍ ഇടവകയുടെ ട്രസ്റ്റിയുമായും സേവനമനുഷ്ഠിച്ചു.