Obituary
ഡാളസ്: സുവിശേഷത്തിന്റെ ധീരപടയാളിയും, ഗായകനും, സൗമ്യനും, ക്രിസ്തിയ പുസ്തക രചയിതാവും ദീര്ഖകാല ഐ.പി.സി. ശുശ്രുഷകനുമായിരുന്ന പാസ്റ്റര്‍ കെ. ജി. ശാമുവേല്‍ (75) മാര്‍ച്ച് എട്ടിന് ഡാളസില്‍ വച്ച് നിര്യാതനായി.
കൊട്ടാരക്കര, ആനയത്തെ, ബെഥേല്ഹൗസില്, സി. ജെ. വര്‍ഗീസിന്റെ മകനായി ജനിച്ച പരേതന് പത്താംക്ലാസ് പഠനത്തിനുശേഷം വടക്കേഇന്ത്യയില്‍ സുവിശേഷ പ്രവര്‍ത്തനത്തിനായി പോകുകയും, ഇറ്റാര്‍സിയില്‍ ബൈബിള്‍സ്കൂള്‍ പഠനംനടത്തുകയും, തുടര്‍ന്ന് ദീര്‍ഘകാലം വിവിധ ബൈബിള്‍ സ്കൂളുകളില്‍ പഠിപ്പിക്കുകയും, വളരെ കഷ്ടപ്പാടോടുകൂടി സുവിശേഷവേലയില്‍ വ്യപൃതനാകുകകയും ചെയ്തിട്ടുണ്ട്.
തികഞ്ഞ ഒരുഭക്തനായി വളരെ എളിമയോടുകൂടിജീവിച്ച പരേതന് ഉണര്വ്ഗീതങ്ങള് എന്ന തലക്കെട്ടില്ധാരാളം ക്രൈസ്തവ ഹിന്ദിഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. കൂടാതെ, ലേവ്യ പുസ്തക വ്യഖ്യാനം, സാത്താനും തന്ത്രങ്ങളും എന്നീ മലയാളഗ്രന്ഥങ്ങളും, റോമിയോന് കി പത്രി എന്നഹിന്ദി പുസ്തകവും, മേജര്‍ റിലീജിയന്‍സ് ആന്‍ഡ് ഇവാന്‍ജെലിസം എന്ന ഇംഗ്ലീഷ്കൃതിയും രചിച്ചിട്ടുണ്ട്.