Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



മറിയാമ്മ ജെസി ജോര്‍ജ് നിര്യാതയായി

obituary

ഡാളസ്: വയനാട് കൃഷ്ണഗിരി ഹാപ്പി ഹോമില്‍ പോള്‍ ജോര്‍ജിന്റെ ഭാര്യ മറിയാമ്മ ജെസി ജോര്‍ജ് (64) ഡാളസില്‍ നിര്യാതയായി. തിരുവല്ല കൊട്ടായില്‍ മേരിക്കുട്ടി മാത്യുവിന്റെയും, പരേതനായ പി.ഇ. മാത്യുവിന്റേയും മകളാണ്. ആഷ്‌ലി, ജെഫ്‌റി, ജോനാഥന്‍, ജോഷ്വാ എന്നിവര്‍ മക്കളും, മരുകമകള്‍ ആന്‍ ജോര്‍ജ്, ആബിഗെയില്‍ കൊച്ചുമകളുമാണ്.

സംസ്കാരച്ചടങ്ങുകള്‍ കരോള്‍ട്ടന്‍ സിറ്റിയിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ വെച്ച് മാര്‍ച്ച് എട്ടാം തീയതി തിങ്കളാഴ്ച 10 AM മുതല്‍ 12 PM (CST) വരെ നടക്കും. (1401 CARROLTON PKWY, CARROLTTON, TX 75010). ഇതിന്റെ ലൈവ് സ്ട്രീമിംഗ് കേരള്‍ ടിവിയില്‍ വഴി ലഭ്യമാക്കും (ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാത്രി ഒന്‍പതര മുതല്‍ പന്ത്രണ്ട് വരെ). ഉച്ചക്ക് ഒരു മണി മുതല്‍ ബ്യുറിയല്‍ സര്‍വീസ് കോപ്പേല്‍ സിറ്റിയിലുള്ള ഓക്‌സ് മെമ്മോറിയല്‍ സെന്റെറില്‍ ആരംഭിക്കും. (OAKS MEMORIAL CENTER, 400 FREEPORT PKWY, COPPEL, TX 75019).

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോഷ്വാ ജോര്‍ജ് , ടെലി: 972 898 5733.

റിപ്പോര്‍ട്ട്: പന്തളം ബിജു തോമസ്‌