Obituary
ഡാലസ്: വലിയേല മൈലാപള്ളിയില്‍ ഡാനിയേല്‍ തോമസ് (ബേബി 74) ഡാലസില്‍ നിര്യാതനായി. ഡാലസ് ഹെബ്രോന്‍ പെന്തകോസ്തല്‍ ഫെല്ലോഷിപ്പ് സഭാ അംഗമാണ്. ഭാര്യ പരേതയായ ലില്ലികുട്ടി ഡാനിയേല്‍. മക്കള്‍: ബ്ലസി അബ്രഹാം (ഡാലസ്), ജോണ്സന് മുതലാളി (ഡാലസ്), അലക്സ് മുതലാളി (ദുബായ്). മരുമക്കള്‍: പാസ്റ്റര്‍ എം. സി. അബ്രഹാം, ജോജി, വിജി.
പൊതുദര്‍ശനം: ഫെബ്രുവരി 19 വെള്ളിയാഴ്ച വൈകിട്ട് 5.30 മുതല്‍. സ്ഥലം: റോളിംഗ് ഓക്സ് ഫ്യൂണറല്‍ ഹോം, 400 ഫ്രീ പോര്‍ട്ട് പാര്‍ക്ക്വെ, കോപ്പല്‍.
സംസ്ക്കാര ശുശ്രൂഷ: ഫെബ്രുവരി 20, ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് റോളിംഗ് ഓക്സ് ഫ്യൂണറല്‍ ഹോം. തുടര്‍ന്ന് സംസ്ക്കാരം റോളിംഗ് ഓക്സ് സെമിത്തേരിയില്‍. സംസ്ക്കാര ശുശ്രൂഷ പ്രൊവിഷന്‍ ടിവി ചാനലിലും, തല്‍സമയ സംപ്രേക്ഷണം www.provisiontv.in ലഭ്യമാണ്.
റിപ്പോര്‍ട്ട്: പി.പി. ചെറിയാന്