Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ജയാ ജോണ്‍ (മിനി) നിര്യാതയായി

obituary

ഫിലഡല്‍ഫിയ: ജയാ ജോണ്‍ (മിനി) ഡിസംബര്‍ 11, ന് ഫിലഡല്‍ഫിയയില്‍ നിര്യാതയായി. ഫില്‍ഡല്‍ഫിയയിലെ പ്രശസ്ത സോഷ്യല്‍ ആക്ടിവിറ്റീസ് ഫണ്ട് സ്‌പോണ്‍സറായ ജോണ്‍ തോമസിന്റെ (വാഹന നിര്‍മ്മിതി വിദഗ്ദ്ധന്‍, ഓട്ടോ ജോണി) ഭാര്യയാണ്. പുനലൂരാണ് ജന്മദേശം. പുനലൂര്‍ എസ് എന്‍ കോളജില്‍ വിദ്യാഭ്യാസം. 1990 മുതല്‍ ഫിലഡല്‍ഫിയയിലായിരുന്നു. ഫിലഡല്‍ഫിയാ ബ്രദറണ്‍ അസ്സംബ്‌ളി സമൂഹത്തിലെ ആരാധനാംഗമാണ്. പ്രാര്‍ത്ഥനാ ഗാനാലാപശുശ്രൂഷയില്‍ ശ്രദ്ധാലുവും അഗ്രഗണ്യയുമായിരുന്നു.

പ്രേയ, ജൂലിയാ (മക്കള്‍).
പരേതരായ അന്നമ്മ ബേബി, എം പി ബേബി (മാതാപിതാക്കള്‍). മോളി, ശാന്തമ്മ, ഫിലിപ്പ് , പരേതനായ മോനിക്കുട്ടി (സഹോദരങ്ങള്‍). അനലീസ്, സോഫിയാ, ഹേയ്‌ലി (ചെറുമക്കള്‍).

പൊതു ദര്‍ശനം (Public Visitation) ഡിസംബര്‍ 21 തിങ്കളാഴ്ച്ച രാവിലെ 10 മുതല്‍ 10:30 വരെ പെന്‍സില്‍വേനിയാ ഹണ്ടിങ്ങ്ടന്‍ വാലിയിലെ ബൈബെറി റോഡിലുള്ള ലാംബ് ഫ്യൂണറല്‍ ഹോമില്‍.

തുടര്‍ന്ന് 10:30 മുതല്‍ 11:30 വരെ വിടവാങ്ങല്‍ (Funeral Service) ശുശ്രൂഷകള്‍. 11:45 ന് സംസ്കാരം (interment). Address: Lamb Funeral Home, 101 Byberry Rd, Huntingdon Valley, PA 19006.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണി 215 715 1089