Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



പീറ്റര്‍ അലങ്കാരമണി നിര്യാതനായി

obituary

കാല്‍ഗറി (കാനഡ):കായംകുളം പരേതരായ പി. അലങ്കാരമണിയുടേയും ചിന്നമ്മയുടേയും മകന്‍ പീറ്റര്‍ അലങ്കാരമണി കാല്‍ഗറിയില്‍ (കാനഡ) നിര്യാതനായി. 1967 ല്‍ വിദ്യാര്‍ഥിയായാണ് അദ്ദേഹം കാനഡയില്‍ എത്തിയത്. കേരളത്തിലും സിലോണിലുമായാണ് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്. സുവിശേഷ കണ്‍വന്‍ഷന്‍ ഗായകന്‍, പിയാനോയ്സ്റ്റ്, വയലിന്‍, കീബോര്‍ഡ് എന്നിവയില്‍ വിദഗ്ധനായിരുന്നു.

മലയാളവും, തമിഴും, ഇംഗ്ലീഷും ഭാഷാ പരിജ്ഞാനം ഉള്ളതിനാല്‍&ിയുെ; നിരവധി ക്രിസ്തീയ കണ്‍വന്‍ഷനില്‍ ഭാഷാന്തരം ചെയ്യുന്നതിനു കഴിഞ്ഞിട്ടുണ്ട്. ഭാര്യ : മേരി അബ്രഹാം അലങ്കാരമണി.

മക്കള്‍ : പട്രീഷ (സ്വീറ്റി), ഷെര്‍ലി, ഫിലിപ്പ് (മൂന്നു പേരും കാനഡ)