Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ആലീസ് എബ്രഹാം നിര്യാതയായി

obituary

കാല്‍ഗറി: കോട്ടയം വെള്ളൂര്‍, കണ്ണമ്പടത്തു ജോര്‍ജ് എബ്രഹാമിന്റെ (അച്ചന്‍കുഞ്ഞ്) പത്‌നിയും, തൃശൂര്‍, മണലൂര്‍ പുളിക്കല്‍ കുടുംബാംഗവുമായ ആലിസ് എബ്രഹാം (76) കാല്‍ഗറിയില്‍ നിര്യാതയായി .

1969 ല്‍ രജിസ്‌റ്റേര്‍ഡ് നഴ്‌സായി കാനഡയിലെ ഒന്റാരിയോയില്‍ എത്തിച്ചേര്‍ന്ന ആലിസ് എബ്രഹാം , ഒന്റാറിയോയിലും, കാല്‍ഗറിയിലുമായി വിവിധ ആശുപത്രികകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1982 മുതല്‍ കുടുംബസമേതം കാല്‍ഗറിയില്‍ സ്ഥിരതാമസമാക്കിയിരുന്നു. നിസ്വാര്‍ത്ഥമായി തന്റെ ഭര്‍ത്താവിനേയും, മക്കളേയും സ്‌നേഹിച്ചിരുന്ന, സേവിച്ചിരുന്ന ആലിസ് തന്റെ കൊച്ചുമക്കളേയും അകമഴിഞ്ഞു സ്‌നേഹിച്ചിരുന്നു .തന്റെ കൊച്ചു മക്കളോടൊത്തുള്ള കാലഘട്ടമായിരുന്നു ജീവിതത്തിന്റെ ഏറ്റവും നല്ല ഭാഗമെന്ന് പലപ്പോഴും തന്നെ ശുശ്രുഷിച്ച ഡോക്ടര്‍മാരോട് പറയുമായിരുന്നു. നല്ല ഗായികയായിരുന്ന ആലിസ് പള്ളിയിലെ ഗായക സംഘത്തെ നയിച്ചിരുന്നു. കൂടാതെ തന്റെ കുട്ടികളെ കലകളോടും സംസ്കാരത്തോടും ആഭിമുഖ്യം പുലര്‍ത്തുന്ന വ്യക്തികളായി വളര്‍ത്തി.

നടാഷ എബ്രഹാം (പ്രഫഷണല്‍ എന്‍ജിനീയര്‍, കാല്‍ഗറി), ഡെന്നിസ് എബ്രഹാം ( Canadian diplomat- Global Affairs Canada, Ottawa), ഡോ.നഥാലിയ എബ്രഹാം ( Public Health Agency of Canada, Ottawa) എന്നിവര്‍ മക്കളും.