Obituary
ഫിലഡല്‍ഫിയ: കോട്ടയം പേരൂര്‍ കറുകച്ചേരിയില്‍ കെ.എം. കുര്യാക്കോസിന്റേയും, അന്നമ്മ കുര്യാക്കോസിന്റേയും മകന് ജോഷി കുര്യാക്കോസ് (46) ഹൃദയാഘാതം മൂലം നിര്യാതനായി. പരേതന് സാമൂഹിക-സാംസ്കാരിക-സാമുദായിക മേഖലകളിലെ നിറസാന്നിധ്യമായിരുന്നു.
ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയര്മാന്, കോട്ടയം അസോസിസിയേഷന് സെക്രട്ടറി, സെന്റ് പീറ്റേഴ്സ് സിറിയന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ സെക്രട്ടറി, എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് ഇന്‍ പെന്‍സില്‍വേനിയ, അമേരിക്കന്‍ സിറിയന്‍ ഓര്‍ത്തഡോക്സ് അതിഭദ്രാസനം തുടങ്ങിയ നിരവധി മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
യല്‍ദോ മോര് തീത്തോസ് (അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്ത), റവ.ഫാ. പോള്‍ തോട്ടയ്ക്കാട് (സെക്രട്ടറി, അമേരിക്കന്‍ അതിഭദ്രാസനം), ജോബി ജോര്‍ജ് (പ്രസിഡന്റ്, കോട്ടയം അസോസിയേഷന്), സുമോദ് നെല്ലിക്കാല (ചെയര്മാന്, ട്രൈസ്റ്റേറ്റ് കേരള ഫോറം), അലക്സ് തോമസ് (പമ്പ മലയാളി അസോസിയേഷന്) തുടങ്ങിയ നിരവധി വ്യക്തികള്‍ വിവിധ തുറകളില്‍ നിന്നും പരേതന്റെ അപ്രതീക്ഷിതമായ വേര്‍പാടില്‍ അനുശോചനം അറിയിച്ചു.
ഭാര്യ: റൂബി ജോഷി. മക്കള്‍: ആന്മേരി, ആല്‍ബി, ആന്‍ഡ്രൂ.
റവ.ഫാ. ഗീവര്‍ഗീസ് ജേക്കബ് ചാലിശേരില്‍ (വികാരി, സെന്റ് പീറ്റേഴ്സ് കത്തീഡ്രല്‍) ശുശ്രൂഷകള്‍ക്ക് നേതൃത്വം കൊടുക്കുന്നതാണ്.