Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



പിറ്റി മാത്യൂ (മാത്തുക്കുട്ടി) നിര്യാതനായി

Obituary

അമേരിക്കയിലെ സാമൂഹ്യ, സാംസ്കാരിക, ആത്മീയ, മുഖ്യധരാ രാഷ്ട്രീയ, തൊഴിലാളി നേതൃത്വ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പി.റ്റി തോമസിന്റെ സഹോദരന്‍ പിറ്റി മാത്യൂ ഒക്ടോബര് 24 നു ഉച്ച കഴിഞ്ഞ് നിര്യാതനായി. 2016 ഡിസംബര്‍ മുതല്‍ രോഗാവസ്ഥയില്‍ ആയിരുന്നു. നല്ല ഒരു ഗായകനും ഗായകസംഘ ഡയറക്ടറും ആയിരുന്ന മാത്യു 2016 ഡിസംബര്‍ 22നു ന്യൂയോര്‍ക്ക് സെന്റ് തോമസ് മാര്‍ത്തോമാ ഇടവകയുടെ ക്രിസ്മസ് കരോള്‍ സര്‍വീസിനു വേണ്ടി ഗായക സംഘത്തെ തയ്യാറാക്കുന്നതിന് ഇടയില്‍ ഒരു തലവേദനയെ തുടര്‍ന്ന് യോങ്കേഴ്‌സ്‌സെന്റ് ജോണ്‍സ് ആശുപത്രിയില്‍ പ്രവേശിക്കുകയും തുടര്‍ന്ന് വെസ്‌റ്‌ചെസ്റ്റര്‍ കൗണ്ടി മെഡിക്കല്‍ സെന്ററിലേക്ക് മാറ്റുകയും ചെയ്തു. അവിടെ അന്നു രാത്രിയില്‍ തന്നെ സര്‍ജറി നടത്തിയെങ്കിലും പരിപൂര്‍ണമായി കിടക്കയില്‍ കഴിയുകയും ആയിരുന്നു. മാത്തുക്കുട്ടിയുടെ ഭാര്യ ഏലിയാമ്മ മാത്യു 1996-ല്‍ നിര്യാതയായിരുന്നു. ഏക മകന്‍ മെബിന്‍ ടോം മാത്യു, ഭാര്യ ഷീബ, മകള്‍ അനായാ എന്നിവര്‍ ഒക്കലഹോമയില്‍ താമസിക്കുന്നു. കഴിഞ്ഞ ഒന്നര മാസമായി മെബിന്‍ പിതാവിനെ ശുശ്രുഷിക്കുവാന്‍ ന്യൂയോര്‍ക്കില്‍ ഉണ്ടായിരുന്നു.

എട്ടു സഹോദര സഹോദരിമാരുടെ മൂന്നമത്തെ സഹോദരന്‍ ആയിരുന്നു മാത്തുക്കുട്ടി. ഒരു സഹോദരി സാലി വളരെ ചെറുപ്പത്തിലേ മരിച്ചു പോയിരുന്നു. മൂത്ത സഹോദരന്‍ റവ പി റ്റി കോശി ഭാര്യ അച്ചാമ്മ കോശിയോടൊപ്പം തിരുവല്ലയില്‍ താമസിക്കുന്നൂ. രണ്ടാമത്തെ സഹോദരന്‍ ആണ് പി.റ്റി തോമസ്. പി.ടി. തോമസിന്റെ ഭാര്യമേരിക്കുട്ടി തോമസ് (ലീലാമ്മ) ഈ വര്‍ഷം ഏപ്രില്‍ 8 നു നിര്യാതയായിരുന്നു. നാലാമത്തെ സഹോദരന്‍ പി. റ്റി. വര്‍ഗീസ് ഭാര്യ അനിതയോടൊപ്പം കേരളത്തില്‍ താമസിക്കുന്നു. അഞ്ചാമത്തെ സഹോദരി സൂസമ്മ ചെറിയാന്‍ ഭര്‍ത്താവ് റവ ടി.സി. ചെറിയാനൊപ്പം കേരളത്തില്‍ താമസിക്കുന്നു. ആറാമത്തെ സഹോദരന്‍ എബ്രഹാം പി തോമസ് ഭാര്യ ബിബിയോടൊപ്പം ന്യൂയോര്‍ക്കില്‍ താമസിക്കുന്നു . ഇളയ സഹോദരന്‍ ഏബിള്‍ ജേക്കബ് തോമസ് ഒക്കലഹോമയില്‍ താമസിക്കുന്നൂ.
സംസ്കാര ശുശ്രൂഷയുടെ വിവരങ്ങള്‍ പിന്നാലെ അറിയിക്കുന്നതാണ്