Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



തോമസ് ചെറിയാന്‍ നിര്യാതനായി

Obituary

ഹൂസ്റ്റണ്‍: തൊടുപുഴ വെള്ളിയാമറ്റം തോമസ് നീലിയറ ചെറിയാന്‍ (തോമാച്ചന്‍, 67) ഹൂസ്റ്റണിലെ പെയര്‍ലാന്‍ഡില്‍ നിര്യാതനായി. ഭാര്യ സിസിലിയ ചെറിയാന്‍ വെള്ളിയാമറ്റം കവിയില്‍ കുടുംബാംഗമാണ്. പെയര്‍ലാന്‍ഡ് സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് ഇടവകയിലെ സജീവാംഗമായിരുന്ന പരേതന്‍ മുംബൈയില്‍ ഡോണ്‍ ബോസ്‌കോ സ്കൂളിലും ഹൂസ്റ്റണില്‍ സിറ്റി ഓഫ് ഹൂസ്റ്റണിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.

മക്കള്‍: റോഷന്‍, രേഷ്മ (രണ്ടുപേരും ഹൂസ്റ്റണ്‍)
മരുമകള്‍: അനു (ഹൂസ്റ്റണ്‍)
കൊച്ചുമകന്‍: സേവ്യര്‍
രേഷ്മയുടെ പ്രതിശ്രുത വരന്‍ രൂബേന്‍ ജേക്കബ് (ഹൂസ്റ്റണ്‍ )

പൊതുദര്‍ശനം: ഒക്ടോബര്‍ 14 ന് ബുധനാഴ്ച രാവിലെ 9:30 മുതല്‍ 10:30 വരെയും വി.കുര്‍ബാനയും ശുശ്രൂഷകളും 10:30 മുതല്‍ 11:30 വരെ ക്രൗഡര്‍ ഫ്യൂണറല്‍ ഹോമില്‍ (2422 E Broadway St, Pearland, TX 77581) തുടര്‍ന്ന് സംസ്കാരം സൗത്ത് പാര്‍ക്ക് സെമിത്തേരിയിലും (1310, N.Main Sterrt, Pearland,TX 77581)

ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം https://gmaxfilms.com/livebroadcast/ -ല്‍ ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: റോഷന്‍ 281 948 1261, രൂബേന്‍ (832 620 3189)

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി