Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



അന്നമ്മ ജോര്‍ജ് നിര്യാതയായി

Obituary

ഡാളസ്: അമേരിക്കയില്‍ കുടിയേറിയ ആദ്യകാല മലയാളിയായ കല്ലൂപ്പാറ പുതുശേരി കണ്ണമല തെക്കേപറമ്പില്‍ ജോര്‍ജ് മാത്യുവിന്റെ ഭാര്യ അന്നമ്മ ജോര്‍ജ് (ഗ്രേസി, 77) നിര്യാതയായി. തലവടി കൊല്ലംമുറി പറമ്പടിക്കുന്നേല്‍ കുടുംബാംഗം ആണ്.

മക്കള്‍: കെല്‍ബി ജോര്‍ജ്, കെന്‍ലി ജോര്‍ജ് (ഇരുവരും ഡാളസ്), മരുമകള്‍: സുമേറ. കൊച്ചുമക്കള്‍: കാംറാന്‍ എച്ച്. ജോര്‍ജ്, നൈല എച്ച്. ജോര്‍ജ്..

ചിന്നമ്മ (കരിപ്പുഴ), ലീലാമ്മ (പുറമറ്റം), സൂസമ്മ (പുതുശേരി), ലാലി (കുന്നന്താനം), ചെറിയാന്‍ വര്‍ക്കി, സണ്ണി (ഇരുവരും ഡാളസ് സെഹിയോന്‍ മാര്‍ത്തോമ്മ ഇടവകാംഗം) എന്നിവര്‍ സഹോദരീസഹോദരന്മാര്‍ ആണ്.

ഞായറാഴ്ച വൈകിട്ട് 4 മുതല്‍ 8 മണി വരെ ഡാളസ് കരോള്‍ട്ടന്‍ മാര്‍ത്തോമ്മ ഇടവകയില്‍ (1400 W.Frankford Rd, Carrollton, Tx 75007) വച്ച് പൊതുദര്‍ശനവും, ഒക്ടോബര്‍ 5 തിങ്കളാഴ്ച്ച രാവിലെ 10.30 ന് മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാളസ് കാരോള്‍ട്ടണില്‍ വച്ച് സംസ്കാര ശുശ്രുഷയും തുടര്‍ന്ന് കോപ്പല്‍ റോളിങ്ങ് ഓക്‌സ് ഫ്യൂണറല്‍ ഹോം സെമിത്തേരിയില്‍ (400 S Freeport Pkwy, Coppell, Tx 75019) സംസ്കാരം നടത്തുന്നതാണ്.

ചടങ്ങുകള്‍ www.provisiontv.in എന്ന വെബ് സൈറ്റില്‍ ദര്‍ശിക്കാവുന്നതാണ്.