Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



എം.എം തമ്പി നിര്യാതനായി

Obituary

ഡാലസ്: ചെങ്ങന്നൂര്‍ ഇടനാട് മായാലില്‍ കുടുംബാംഗം തിരുവല്ലാ കറ്റോട് പരിമള്‍ കോട്ടേജില്‍ എന്‍ജിനീയര്‍ എം.എം തമ്പി (77) നിര്യാതനായി. കുവൈറ്റിലെ അല്‍ - ഹരീര്‍ യുണൈറ്റഡ് ജനറല്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയും, അല്‍ - ഖദാ കോണ്‍ട്രാക്ടിംഗ് കമ്പനി മാനേജരും ആയിരുന്നു. തിരുവല്ലാ ഇരവിപേരൂര്‍ ശങ്കരമംഗലം വരാമണ്ണില്‍ മറ്റത്ത് ലോലമ്മ തമ്പിയാണ് ഭാര്യ.

ഡാലസിലെ സാമൂഹിക ആത്മീയ മേഖലകളില്‍ സാന്നിധ്യമായ മനു പാറേലിന്റെ ഭാര്യ ലീനയുടെ പിതാവാണ്. ലെനി - രഞ്ജന്‍ (കുവൈറ്റ്), ലിന്റാ - ഡോ.ദീപു (കാനഡ), ഉദയ് - ഷോഡി (കുവൈറ്റ്) എന്നിവരാണ് മറ്റു മക്കള്‍. റെനീറ്റ, ലിയ, ജൊഹാന്‍, സൈറ, ഇസബേല്‍, ഐറിന്‍, ഡേവിഡ് എന്നിവര്‍ കൊച്ചുമക്കളും ആണ്.

സംസ്കാരം നാളെ (ഞായര്‍) ഉച്ചയ്ക്ക് 2 മണിക്ക് തിരുവല്ലാ കറ്റോട് സെന്റ്.സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മനു പാറേല്‍ - 682 347 5689.