Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഏലിയാമ്മ ഇഗ്നേഷ്യസ് നിര്യാതയായി

Obituary

ന്യു യോര്‍ക്ക്: ത്രുശൂര്‍ കുര്യച്ചിറ നല്ലങ്കര വീട്ടില്‍ പരേതനായ ഇഗ്നേഷ്യസ് പോളിന്റെ പത്‌നി ഏലിയാമ്മ ഇഗ്നേഷ്യസ് (എല്‍സി-68) ന്യു ഹൈഡ് പാര്‍ക്കില്‍ നിര്യാതയായി.

പള്ളിപ്പാട് മുല്ലശേരില്‍ (കാട്ടില്‍) പരേതരായ കെ.ടി. എബ്രഹാമിന്റെയും ഏലിയാമ്മയുടെയും ആറു മക്കളില്‍ നാലമത്തേതാണ്. ചെറുപ്പത്തിലേ ഭര്‍ത്താവ് മരിച്ചതിനാല്‍ തനിച്ചാണു മക്കളെ വളര്‍ത്തിയത്. അവര്‍ വിശ്വാസ തീക്ഷണതയില്‍ വളരുവാനും മികച്ച വിദ്യാഭ്യാസം ലഭിക്കുവാനും വഴിയൊരുക്കി. 2000-ല്‍ അമേരിക്കയിലെത്തി. ഓസോണ്‍ പാര്‍ക്കിലെ എപ്പിഫനി മാര്‍ത്തോമ്മാ ചര്‍ച്ചിലെ അംഗമായിരുന്നു. രോഗിയായതിനെത്തുടര്‍ന്ന് നാലു വര്‍ഷമായി നഴ്‌സിംഗ് ഹോമിലായിരുന്നു

മക്കള്‍: നിധിന്‍, സുദിന്‍, വിദിന്‍. മരുമക്കള്‍: നാദിയ, റിനു, സിജി. കൊച്ചുമക്കള്‍: നിവ, ഇലന, ഐസക്ക്, അലീഹ്.

സഹോദരര്‍: ഏബ്രഹാം തരിയത്ത്, മാത്യു എബ്രഹാം, എബ്രഹാം ജോര്‍ജ് (മൂവരും ന്യു യോര്‍ക്ക്), അന്നമ്മ മാത്യു, നങ്ങ്യാര്‍കുളങ്ങര, മറിയാമ്മ കോശി, ഡിട്രൊയിറ്റ്.