Obituary
വര്‍ഗീസ് ടി. എബ്രഹാം നിര്യാതനായി
Obituary
ന്യു യോര്‍ക്ക്: കുമ്പനാട് താഴത്തെക്കുറ്റ് കുടുംബാംഗം വര്‍ഗീസ് ടി. എബ്രഹാം (ബാബു 63) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതനായി. സ്റ്റാറ്റന്‍ ഐലന്‍ഡ് മര്‍ത്തോമ്മാ പള്ളി ഇടവകാംഗമാണ്.
ഷൈനി വര്‍ഗീസ് ആണു ഭാര്യ. ഷിബിന്‍ വര്‍ഗീസ്, നിബിന് വര്‍ഗീസ്, കെസിയ വര്‍ഗീസ് എന്നിവര്‍ മക്കള്‍.
പരേതരായ ടി.പി. ഏബ്രഹാംചിന്നമ്മ ദമ്പതികളുടേ നാലാമത്തെ പുത്രനായ ബാബു തിരുവല്ല മര്‍ത്തോമ്മാ കോളജില്‍ നിന്നു ബിരുദം നേടിയ ശേഷം ആധുനിക ഫോട്ടോഗ്രഫിയില്‍ പഠനം നടത്തി. തുടര്‍ന്ന് സൗദി അറേബ്യയില്‍ ദീര്‍ഘകാലം സ്വന്തമായി ഫോട്ടോ സ്റ്റുഡിയോ സ്ഥാപിച്ച് ബിസിനസ് രംഗത്ത് സജീവമായി.