Obituary
ഡാളസ്: സാറാ കോശി (മേരിക്കുട്ടി 63) നവംബര്‍ 9 നു ഡാളസില്‍ നിര്യാതയായി.
ചര്‍ച്ച് ഓഫ് ഗോഡ് സീനിയര്‍ ശുശ്രൂഷകന്, പത്തനംതിട്ട നന്നുവക്കാട് തെക്കേല്‍ വീട്ടില്‍ പാസ്റ്റര്‍ കോശി തോമസിന്റെ സഹധര്‍മ്മിണിയാണ് . റാന്നി ചെത്തോങ്കര വളവുങ്കല്‍ കുടുംബാംഗമാണ് സാറാ കോശി.
ചര്‍ച്ച് ഓഫ് ഗോഡിന്റെ നിലമ്പൂര്‍, എറണാകുളം സെന്റര്‍ ശുശ്രൂഷകനായിരുന്ന പാസ്റ്റര്‍ കോശി തോമസിനോടൊപ്പം , പത്തനംതിട്ടയിലെ വിവിധ സഭകളിലെ ശുശ്രുഷകളിലും സന്തത സഹചാരിയായിരുന്നു സാറാ കോശി.
20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമേരിക്കന്‍ ഐക്യനാടുകളിലേക്ക് കുടിയേറി പാര്‍ത്ത കുടുംബം കഴിഞ്ഞ 8ല്‍ പരം വര്‍ഷമായി ഡാളസ് മെട്രോ ചര്‍ച്ച് ഓഫ് ഗോഡ് അംഗങ്ങളാണ് .
മക്കള്‍: ബ്ലസന്‍ (സണ്ണി), ഷോണ്‍, പ്രിന്‍സി(ഷൈനി).
മരുമക്കള്‍: ജെയ്സി, ജീന, സെനു.
കൊച്ചുമക്കള്‍: ബെല്ല, ഗാബി, ഷെയ്ന്, ജെസ്സ, സേവിയോന്, സ്പെന്‍സര്‍.