Obituary
കോട്ടയം: കോട്ടയം വേളൂര്‍ പാറോച്ചാലില്‍ പി.സി. ചെറിയാന്(കറിയാച്ചന്94) നവംബര്‍ 2ാം തീയതി സ്വവസതിയില്‍ വെച്ച് നിര്യാതനായി. സംസ്ക്കാരം 7ാം തീയതി വ്യാഴാഴ്ച മാതൃഇടവകയായ വേളൂര്‍ പാണംപടി സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടക്കും. കിളിറ്റൂര് മാളിയേക്കലായ വടക്കേപ്പറമ്പില്‍ കുടുംബാംഗവും പള്ളം ബുക്കാനന് ഗേള്‍സ് ഹൈസ്ക്കൂള് റിട്ടയേര്‍ഡ് അദ്ധ്യാപികയുമായ തങ്കമ്മ ചെറിയാന്(ശോശാമ്മ ടീച്ചര്‍)ആണ് ഭാര്യ.
ലാലുമോള്‍ സഖറിയ(ഒര്‍ലാന്റോ ഫ്ളോറിഡ), ബിജുമോന് ചെറിയാന് (സ്റ്റാറ്റന്‍ ഐലന്റ്, ന്യൂയോര്‍ക്ക്), നൈബുമോന് ചെറിയാന്(പാരഗണ്‍ കോട്ടയം) എന്നിവര്‍ മക്കളും, അമയന്നൂര്‍ ഓമത്തിലായ പന്തന്മാക്കള് കുര്യന് സഖറിയ(ഫ്ളോറിഡ), പാമ്പാടി ഇലപ്പനാല്‍ കുടുംബാംഗം ശോഭന ബിജു(ന്യൂയോര്‍ക്ക്), മുണ്ടക്കയം വെട്ടിക്കല്‍ വിന്‍സി നെബു(ബേസില്‍ ഇന്‍ഡസ്ട്രീസ് വേളൂര്‍) എന്നിവര്‍ മരുമക്കളുമാണ്.
ഷാരണ്‍ ജെസ്റ്റിന്, സിറിള്‍, സെറിന്‍, ക്രിസ്, ആശിഷ്, നേഹ, എല്‍ദോ എന്നിവരാണ് കൊച്ചുമക്കള്‍.
പാറോച്ചാലില്‍ പരേതരായ മാണി ചെറിയാന്, ആച്ചിയമ്മ ദമ്പതികളുടെ പുത്രനായ പരേതന് ദീര്‍ഘകാലം കോട്ടയം കരയോരം എലിക്സിയര്‍ പ്ലാന്റേഷന്‍സില്‍ ജീവനക്കാരനായിരുന്നു. പരേതനായ പി.സി.മാണി, പി.സി.എബ്രഹാം, മറിയാമ്മ കുരുവിള വല്കത്ത്, ഷെവലിയര്‍ പി.സി. ആന#്ഡ്രൂസ്(ഷിക്കാഗോ യു.എസ്.എ.) എന്നിവര്‍ സഹോദരങ്ങളാണ്.