Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



റവ. ഡോ. കുര്യാക്കോസ് പറമ്പത്ത് നിര്യാതനായി

Obituary

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ മുന്‍ വികാരി ജനറാളും ആലുവ സെന്‍റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയിലെ പ്രഫസറുമായിരുന്ന റവ. ഡോ. കുര്യാക്കോസ് പറമ്പത്ത് (92) നിര്യാതനായി.

സംസ്കാരം ശനിയാഴ്ച രാവിലെ ഒന്പതിന് തൃക്കൊടിത്താനത്തുള്ള വസതിയിലെ ശുശ്രൂഷകള്‍ക്കുശേഷം സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം എന്നിവരുടെ മുഖ്യകാര്‍മികത്വത്തില്‍ സെന്‍റ് സേവ്യേഴ്‌സ് ഫൊറോനാ പള്ളിയില്‍.

തൃക്കൊടിത്താനം പറമ്പത്ത് ജോസഫ് ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്. 1953 ഡിസംബര്‍ എട്ടിന് കര്‍ദിനാള്‍ ടിസറാങ്ങില്‍ നിന്നു വൈദികപട്ടം സ്വീകരിച്ചു. 1973ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ പൗരസ്ത്യ സഭകളുടെ പൊതുവായ കാനോണ്‍ നിയമം ക്രോഡീകരിക്കുന്ന കമ്മീഷന്‍റെ കണ്‍സള്‍ട്ടന്‍റായി നിയമിച്ചു. കുറുന്പനാടം സെന്‍റ് ആന്‍റണീസ് ഫൊറോന പള്ളി വികാരി, അമേരിക്കയിലെ ബ്രിഡ്ജ് പോര്‍ട്ട് രൂപതയിലെ ട്രൈബ്യൂണല്‍ ജഡ്ജി എന്നിനിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സഹോദരന്‍: പരേതനായ ജോര്‍ജ് ജോസഫ്. കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ഉള്‍പ്പെടെ 18 ആര്‍ച്ച് ബിഷപ്പുമാരും നിരവധി ബിഷപ്പുമാരും ആയിരത്തിലധികം വൈദികരും അദ്ദേഹത്തിന്‍റെ ശിക്ഷഗണത്തില്‍പ്പെടുന്നു.