Obituary
ലൂയിസിയാന: ദീര്‍ഘകാലമായി അമേരിക്കയിലെ വിവിധ കത്തോലിക്കാ ദേവാലയങ്ങളില്ശുശ്രൂഷ ചെയ്തു വന്ന ഫാ. ജോസഫ് പുതുപ്പള്ളി (81) ലൂയിസിയാനയിലെ മണ് റോയില്‍ ഓഗസ്റ്റ് 15 വ്യാഴം രാവിലെ നിര്യാതനായി.
കോട്ടയം മാന്‍ വെട്ടം പുതുപ്പള്ളി മാത്തന് ജോസഫിന്റെയും ഏലിയൂടെയും മകനായി 1938ലാണു ജനനം. 1966ല്‍ വൈദിക പട്ടം സ്വീകരിച്ചു. ഇന്ത്യയില്‍ ബനാറസ് രൂപതക്കു വേണ്ടി വിവിധ ദേവാലയങ്ങളില്‍ സേവനം ചെയ്തു.
1986ല്‍ ന്യു ജെഴ്സിയില്‍ ഹോളി ഫാമിലി ദേവാലയത്തില്‍ അസി. വികാരിയായി ശുശ്രൂഷ ആരംഭിച്ചു. 1997ല്‍ മണ് രോയ് സെന്റ് മാത്യൂസില്വികാരിയായി. 2016ല്‍ റിട്ടയര്‍ ചെയ്യും വരെ അവിടെ സേവനം അനുഷ്ടിച്ചു. മൂന്നു വര്‍ഷമായി മണ് റോയില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
സഹോദരങ്ങള്‍: മാതു ജോസഫ്, ന്യു യോര്‍ക്ക്; ത്രേസ്യാമ്മ ജോണ്‍, ന്യു യോര്‍ക്ക്; റോസമ്മ കുര്യതടം (തലയോലപ്പറമ്പ്; ബ്രിജിറ്റ് പാളിയില്‍, മാഞ്ഞൂര്‍; സിസ്റ്റര്‍ തെരെസ മാര്ട്ടിന് (ബാംഗളൂര്‍)