Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ശോശാമ്മ ജോസഫ് നിര്യാതയായി

Obituary

ഊന്നുകല്‍ പാലമലയില്‍ പരേതനായ പി.പി. ജോസഫിന്റെ ഭാര്യ ശോശാമ്മ ജോസഫ് (93) ജൂലൈ ഏഴാം തീയതി ഉച്ചയ്ക്ക് 12.45-ന് തേങ്കാട്ടില്‍ വച്ചു നിര്യാതയായി. സംസ്കാരം ജൂലൈ പതിനൊന്നാം തീയതി വ്യാഴാഴ്ച 12.30-നു ബേത്‌ലഹേം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ വച്ചു നടത്തപ്പെടുന്നതാണ്.

ഫൊക്കാന മുന്‍ ട്രഷററും, മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍, ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ്‌വെസ്റ്റ് റീജിയന്‍ എന്നീ സംഘടനകളുടെ മുന്‍ പ്രസിഡന്റുമായിരുന്ന വര്‍ഗീസ് പാലമലയിലിന്റെ മാതാവായിരുന്നു പരേതയായ ശോശാമ്മ. മറ്റു മക്കള്‍: അമ്മിണി മത്തായി നടുക്കുടി, മേരി അവറാച്ചന്‍ ഉതുമല (ഓസ്‌ട്രേലിയ), ചിന്നമ്മ ബേബി പുന്നക്കല്‍, വര്‍ക്കി ജോസഫ് പാലമലയില്‍, മോളി മാത്യൂസ്, പോള്‍ ജോസഫ് പാലമലയില്‍, സഖറിയാസ് ജോസഫ് പാലമലയില്‍ (യു.കെ), സിനി ജോണ്‍ (കാനഡ).

മരുമക്കള്‍: മത്തായി നടുക്കുടി, അവറാച്ചന്‍ ഉതുമല, സൂസി പാലമലയില്‍ (യു.എസ്.എ), ബേബി പുന്നക്കല്‍, ലീന വര്‍ക്കി. മാത്യൂസ് നിരപ്പുകണ്ടത്തില്‍ (അബുദാബി), സോഫി പോള്‍ (സൗദി അറേബ്യ), ജോണ്‍ ചെറിയാന്‍ (കാനഡ).