Obituary
എം.തോമസ് ഹൂസ്റ്റണില്‍ നിര്യാതനായി
Obituary
ഹൂസ്റ്റണ്‍: നീലഗിരി ഗുഡല്ലൂര്‍ അഴുവേലിത്തടത്തില്‍ പരേതരായ വി.സി.മത്തായിയുടെയും അന്നമ്മ മത്തായിയുടെയും മകന് തോമസ് മത്തായി (എം.തോമസ് 73 വയസ്സ്) ഹൂസ്റ്റണില്‍ നിര്യാതനായി. പരേതന് ദീര്‍ഘവര്‍ഷങ്ങള്‍ ഹൂസ്റ്റണ്‍ സെന്റ് ലൂക്ക് ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്നു. ട്രിനിറ്റി മാര്‍തോമ്മ ഇടവക സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ അന്നമ്മ തോമസ് ചെന്നീര്‍ക്കര പ്ലാവ്നില്‍ക്കുന്നതില്‍ കുടുംബാംഗമാണ്.
മക്കള്‍ : ഏബ് തോമസ്, അലക്സ് തോമസ്, ഫെലിക്സ് തോമസ്
മരുമക്കള്‍ : ആന്‍ (പ്രീതി), അഞ്ജലി.
കൊച്ചുമകള്‍ : ഒലീവിയ.