Obituary
ന്യുയോര്‍ക്ക് മലയാളി സ്പോട്സ് ക്ലബിന്റെ സ്ഥാപക അംഗവും പ്രസിഡന്റുമായിരുന്ന ഈപ്പന് ചാക്കോയുടെ (കുഞ്ഞുമോന്) പ്രിയ മാതാവ് ഏപ്രില്‍ 19 വെള്ളിയാഴ്ച്ച വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ നിര്യാതയായി.
പരേത അഴകത്ത് (കൊല്ലന്റേത്ത് പ്രാക്കാനം) എം.ഇ. ചാക്കോയുടെ പത്നിയാണ്. മക്കള്‍: ശോശാമ്മ (കുഞ്ഞുമോള്‍), ഈപ്പന് ചാക്കോ (കുഞ്ഞുമോന്), സൈമണ്‍ ചാക്കോ(രാജു), അക്കാമ്മ (ഓമന), ഏലിയാമ്മ (ശാന്തമ്മ). മരുമക്കള്‍ : രാജന് കെ. വര്‍ഗ്ഗീസ്, ഏലിയാമ്മ (കുഞ്ഞുമോള്‍), സൂസന്, വര്‍ക്കി ചുട്ടയില്‍, തോമസ് മാത്യു. സ്നേഹനിധികളായ കൊച്ചുമക്കളും.
ദൈവഭക്തയായിരുന്ന അമ്മച്ചി കൃസ്തീയഗാനങ്ങള് വളരെ ഇഷ്ടപ്പെടുകയും അവക്കെല്ലാം കൂടുതല്‍ ധര്‍മ്മനിഷ്ഠമായ പാരഡികളുണ്ടാക്കി കര്‍ത്താവിനെ സ്തുതിക്കയും ചെയ്തിരുന്നു. പ്രാര്‍ത്ഥനയും ഉപവാസങ്ങളും അമ്മച്ചി ഒരിക്കലും മുടക്കിയിരുന്നില്ല. കുഞ്ഞുങ്ങളോട് പ്രത്യേക മമതയും വാത്സല്യവും ചൊരിഞ്ഞിരുന്ന അമ്മച്ചി കുട്ടികള്‍ക്കായി എപ്പോഴും മധുരം കരുതുകയും അവര്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. കുട്ടികളെ കൂട്ടുകാരെപോലെ കണ്ടിരുന്ന സ്നേഹമയിയായ അമ്മച്ചിയെ അവര്‍ "മുട്ടായി അമ്മച്ചി" എന്ന് വിളിച്ചുപോന്നു. നന്മയും സ്നേഹവും ജീവിതവൃതമാക്കിയിരുന്ന അമ്മച്ചിയുടെ ജീവിതം ധന്യമായിരുന്നു.