Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



നാരായണന്‍കുട്ടിനായര്‍ അന്തരിച്ചു

Obituary

ന്യൂയോര്‍ക്ക്: സാംസ്ക്കാരിക പ്രവര്‍ത്തകനും സാഹിത്യകാരനുമായപി. നാരായണന്‍കുട്ടിനായര്‍ (83)അന്തരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ ആനമങ്ങാട് പുത്തൂര്‍ കുന്നത്ത് നാരായണന്‍ എമ്പ്രാന്തിരിയുടെയും ലക്ഷമിക്കുട്ടിനായരുടെയും മകനാണ്. കേരള നിയമസഭാസ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ സഹോദരിപുത്രനാണ്.

1964ല്‍ ഡര്‍ഹിയിലെത്തിയ എന്‍.കെ.പി നായര്‍ഡല്‍ഹിമലയാളി അസോസിയഷന്‍, കേരള ക്ലബ് തുടങ്ങിയസാംസ്ക്കാരികസംഘടനകളുടെ നേതൃത്വപരമായ പദവികള്‍വഹിച്ചു കൊണ്ട് സ്തുത്യര്‍മായസേവനം അര്‍പ്പിച്ചിട്ടുണ്ട്. ഉപരി പഠനാര്‍ത്ഥം 1968ല്‍ കാനഡയിലേക്കുകുടിയേറിയ അദേഹം 1972ല്‍ ഡിട്രോയിറ്റിലേക്കും തുടര്‍ന്ന്ഡാലസിലേക്കുംതാമസംമാറ്റി.

ദീര്‍ഘകാലംഡാലസ്മലയാളി അസോസിയഷന്‍ പ്രസിഡന്റ് , വൈസ് പ്രസിഡന്റ്തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള എന്‍.കെ.പി നായര്‍തികഞ്ഞ ‘ാഷാസ്‌നേഹിയുംഎഴത്തുകാരനും കറതീര്‍ന്ന മനുഷ്യസ്‌നേഹിയുമായിരുന്നു. മണ്‍മറഞ്ഞു പോകുന്ന കേരളീയ ക്ഷേത്രകലകളെസ്‌നേഹിച്ചിരുന്ന അദേഹമാണ്ഡാലസ്‌സാംസ്ക്കാരികവേദിയില്‍ആദ്യമായി ഓട്ടന്‍ തുള്ളല്‍അവതരിപ്പിച്ചത്.

പ്രവാസിമലയാളികളുടെകുട്ടികള്‍ക്കായിമലയാളം ക്ലാസുകള്‍ ആരം‘ിച്ച അദേഹംസാമുഹ്യ പ്രതിബദ്ധതയുള്ള എഴുത്തുകാരന്‍ കുടിയായിരുന്നു. വെറുതെ ഒരു യാത്രക്കാരന്‍ എന്ന അദേഹത്തിന്റെ ചെറുകഥാസമാഹാരം പ്രവാസികളായ മനുഷ്യരുടെ എകാന്തതയും ജീവിതബന്ധങ്ങളുടെ ആഴത്തിലുള്ളതിരസ്ക്കരണവുംഅതിന്റെവേദനകളും പ്രതിപാദിക്കുന്നു. അമേരിക്കയില്‍ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ കഥകള്‍ക്കുമലയാളവേദിഅന്താരാഷ്ട്ര പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.

ഡാലസ് കേരള ഹിന്ദുസൊസൈറ്റിക്കു രൂപം നല്‍ക്കുന്നതില്‍മുഖ്യ പങ്കു വഹിച്ചിട്ടുള്ള ശ്രീ.എന്‍.കെ.പി നായര്‍ 1996ല്‍ ഡാലസില്‍ നടന്ന ഫൊക്കാന നാഷണല്‍ കമ്മിറ്റയംഗവും പ്രമൂഖസംഘാടകനുമായിരുന്നു. യുവാക്കളായ സാഹിത്യകാരന്മാരെയും കലാകാരന്മാരെയും ഏറെ പ്രോത്‌സാഹിപ്പിച്ച അദേഹം അമേരിക്കയിലെഎഴുത്തുകാരുടെ സംഘടനയായലാനയുടെരൂപീകരണത്തിലും പങ്കു വഹിച്ചിട്ടുണ്ട്.

ടെക്‌സസിലെ മലയാളിസമുഹത്തിന്റെ വിവിധ നിലകളില്‍ നിറഞ്ഞു നിന്നിരുന്ന എന്‍.കെ.പി നായര്‍ ഡാലസ് ലിറ്റററി സൊസൈറ്റിയുടെ പ്രമൂഖ പ്രവര്‍ത്തകനും സംഘടിതാവുമായിരുന്നു.

പരേതയായ രാജമ്മ നായരാണ് ഭാര്യ. മക്കള്‍ അനിതാ നായര്‍, വിനീതാ നായര്‍.