Obituary
വിക്ടോറിയ ജോസഫ് നിര്യാതയായി
Obituary
ന്യൂയോര്‍ക്ക്: വിക്ടോറിയ ജോസഫ് (98) യോങ്കേഴ്സില്‍ മാര്‍ച്ച് 29-നു നിര്യാതയായി. അനേക കാലമായി മകള്‍ ഫിലോമിന കൊച്ചീക്കാരനോടൊപ്പം യോങ്കേഴ്സില്‍ താമസിക്കുകയായിരുന്നു. ലാറ്റിന്‍ കാത്തലിക് അസോസിയേഷന് പ്രസിഡന്റും, ഇന്ത്യാ കാത്തലിക് അസോസിയേഷന് പ്രവര്‍ത്തകനുമായിരുന്ന ബെന്‍ കൊച്ചീക്കാരന് പരേതയുടെ മകളുടെ ഭര്‍ത്താവാണ്.
ആലപ്പുഴയില്‍ ജോണ്‍- ഹെലേന ഫെര്‍ണാണ്ടസ് ദമ്പതികളുടെ നാലാമത്തെ മകളായ വിക്ടോറിയയുടെ മക്കള്‍ എലിസബത്ത് പീറ്റര്‍, കാസ്പെര്‍ ജോസഫ്, ഫിലോമിന കൊച്ചീക്കാരന്, സിസിലി വിന്‍സെന്റ്, എമില്‍ഡ ഫ്രാന്‍സീസ് എന്നിവരാണ്.