Obituary
ത്രേസ്യാമ്മ മത്തായി നിര്യാതയായി
Obituary
കിടങ്ങൂര്‍ പ്ലാത്തോട്ടത്തില്‍ പരേതനായ പി.ജെ. മത്തായിയുടെ ഭാര്യ ത്രേസ്യാമ്മ (77) നിര്യാതയായി. സംസ്കാരം ശനിയാഴ്ച നാലിന് കിടങ്ങൂര്‍ സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍. പരേത കൈപ്പുഴ മാന്തുരുത്തില്‍ കുടുംബാംഗം.
മക്കള്‍: ജോസ്ലെറ്റ് (ജോമോന്), ടോമി (യുഎസ്എ), ഫാ. ജയിംസ് പ്ലാത്തോട്ടത്തില്‍ (ജര്‍മനി), ജോണി (മര്‍ച്ചന്റ് നേവി). മരുമക്കള്‍: ബീനാ ജോസ് ലെറ്റ് ഇടുക്കുതറ, സന്ധ്യാ റ്റോമി പൗവത്ത്, റ്റിന്‍സി ജോണി ആദോപ്പള്ളില്‍ (സെന്റ് മേരീസ് എച്ച്എസ്എസ് കിടങ്ങൂര്‍).മൃതദേഹം നാളെ രാവിലെ ഒന്പതുമുതല് വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.