Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



പാസ്റ്റര്‍ പി. ഫിലിപ്പ് നിര്യാതനായി

Obituary

ന്യുയോര്‍ക്ക്: വടക്കേ അമേരിക്കയിലെ പെന്തക്കോസ്ത് സഭയുടെ സീനിയര്‍ ശുശ്രൂഷകന്മാരില്‍ ഒരാളും ഐ. പി. സി. ഈസ്‌റ്റേണ്‍ റീജിയന്‍ മുന്‍ പ്രസിഡന്റുമായ പത്തനാപുരം പിറവമണ്ണില്‍ പരേതരായ എം.സി. ഫിലിപ്പ്മറിയാമ്മ ദമ്പതികളുടെ മകന്‍ പാസ്റ്റര്‍ പി. ഫിലിപ്പ് (85) നിര്യാതനായി.

ശാരീരിക അസ്വാസ്ഥ്യം നിമിത്തം വിശ്രമജീവിതം നയിച്ചുവരവെ അറ്റ്‌ലാന്റയില്‍ മകന്റെ വസതിയില്‍ വെച്ച് മാര്‍ച്ച് 8നായിരുന്നു അന്ത്യം.

അരനൂറ്റാണ്ടുകാലമായി അമേരിക്കന്‍ ഐക്യനാടുകളില്‍ കുടിയേറിപാര്‍ത്ത് ദൈവവേലയില്‍ വ്യാപൃതനായിരുന്ന പാസ്റ്റര്‍ പി.ഫിലിപ്പ് ഐ.പി.സി ന്യൂജേഴ്‌സി ചര്‍ച്ചിന്റെ ശുശ്രൂഷകനായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. .

ഭാര്യ: പൊന്നമ്മ ഫിലിപ്പ്. മക്കള്‍: ബെഞ്ചമിന്‍ ഫിലിപ്പ് (അറ്റ്‌ലാന്റ), വില്യം ഫിലിപ്പ് (ന്യൂയോര്‍ക്ക്), മേരി ജോര്‍ജ്ജ് (ന്യൂജേഴ്‌സി).