Obituary
ഷോജ് എം. രാജന് നിര്യാതനായി
Obituary
ഡിട്രോയിറ്റ്: വിളയില്‍ പടിഞ്ഞാറ്റതില്‍ എം. രാജന്റെയും പരേതയായ വി. മേരിക്കുട്ടിയുടെയും മകനായ ഷോജ് എം. രാജന്, മിഷിഗണിലെ ഒക്കേമോസ് സിറ്റിയില്‍ നിര്യാതനായി.
അനു ഷോജാണ് ഭാര്യ. അനുഷ് (11), സിയാ (3) ആണ് മക്കള്‍. സഹോദരന് ജോഷ് എം. രാജന് (ന്യൂയോര്‍ക്ക്).
സാമൂഹിക സാംസ്ക്കാരിക വേദികളില്‍ സജീവമായിരുന്ന ഷോജ്, മലയാളി അസ്സോസിയേഷന് ഓഫ് ലാന്സിങ്ങിന്റെ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ലാന്‍സിങ്ങിലെ ഇന്ത്യന്‍ സംഘടനകളുടെ കൂട്ടായ്മയായ ഇന്ത്യന്‍ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ഈ വര്‍ഷത്തെ പ്രസിഡന്റാകി പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹം.