Obituary
ചിക്കാഗോ: വ്യവസായ പ്രമുഖനും സിനിമാ നിര്‍മ്മാതാവും, കാരുണ്യ പ്രവര്‍ത്തകനുമായ ജോയ് ചെമ്മാച്ചേല്‍ (ജോയി ലൂക്കോസ് 55) നിര്യാതനായി. സാമൂഹ്യ സാസ്കാരിക രംഗത്തും കലാരംഗത്തും എഴുത്തുകാരന് എന്ന നിലയിലും ശ്രദ്ധേയനായിരുന്നു.
ഏതാനും സിനിമയിലും, സീരിയലുകളിലും അഭിനയിച്ചു. ഫൊക്കാന വൈസ് പ്രസിഡന്റായിരുന്നു. കഴിഞ്ഞ ഫോമാ സമ്മേളനത്തില്‍ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് നല്കി ആദരിച്ചിരുന്നു.നീണ്ടൂര്‍ പരേതരായ ലൂക്കോസ് അല്ലി ടീച്ചര്‍ ദമ്പതികളുടെ പുത്രനാണ്. ഭാര്യ ഷൈല കിടങ്ങൂര്‍ തെക്കനാട്ട് കുടുംബാംഗമാണ്. മക്കള്‍: ലൂക്കസ്, ജിയോ, അല്ലി, മെറി
സഹോദരങ്ങള്‍ മോളി (ഷിക്കാഗോ), മത്തച്ചന് (ഷിക്കാഗോ), ബേബിച്ചന് (നീണ്ടൂര്‍), ലൈലമ്മ (ന്യൂജേഴ്സി), സണ്ണിച്ചന് (ഷിക്കാഗോ), ലൈബി (ഷിക്കാഗോ),തമ്പിച്ചന് (ഷിക്കാഗോ), ലൈന (ഫ്ളോറിഡ), പരേതനായ ഉപ്പച്ചന്‍.