Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



മേരി കോര നിര്യാതയായി

Obituary

ന്യൂജേഴ്‌സി: പരേതനായ പുളിങ്കുന്ന് മണത്തറയില്‍ കോരയുടെ ഭാര്യ മേരി കോര (കുഞ്ഞമ്മ) 85, ന്യൂജേഴ്‌സിയില്‍ സ്വവസതിയില്‍ വെച്ച് ജനുവരി 23 ന് രാവിലെ നിര്യാതയായ വിവരം വ്യസന സമേതം അറിയിച്ചു കൊള്ളുന്നു. പരേത ചങ്ങനാശ്ശേരി ചക്കുപുരക്കല്‍ സി .ഐ ജോസഫിന്റെയും, കത്രീനയുടെയും മകളാണ്.

ആത്മശാന്തിക്കായുള്ള പ്രാര്‍ത്ഥനകളും അന്തിമോപചാരം അര്‍പ്പിക്കുന്നതിനുമായി ജനുവരി 25ന് വെള്ളിയാഴ്ച്ച 6.30 ജങ മുതല്‍ 7.30 PM വരെ സോമര്‍സെറ്റിലുള്ള സെന്‍റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ഇടവക ദേവാലയത്തില്‍ (508 Elizabeth Ave, Somerset, NJ 08873)അവസരം ഉണ്ടായിരിക്കുന്നതാണ്.

സോമര്‍സെറ്റ് ദേവാലയത്തില്‍ ജനുവരി 26ന് ശനിയാഴ്ച രാവിലെ 9 മണി മുതല്‍ പൊതു ദര്‍ശനവും 9.30 ന് വിശുദ്ധ ദിവ്യബലിയും ഉണ്ടായിരിക്കും. തുടര്‍ന്ന് ന്യൂജേഴ്‌സിയിലെ ബാസ്ക്കന്‍ റിഡ്ജ് ഹോളി ക്രോസ്സ് സെമിത്തേരിയില്‍ 11.30ന് സംസ്കാര ശുശ്രൂഷകള്‍ നടത്തപ്പെടും.

മക്കള്‍ & മരുമക്കള്‍:
ലൈല ജോയി (Late) & ജോയി ജോസഫ് (എറണാകുളം) , ബീന അലക്‌സ് & അലക്‌സ് റാഫി (തിരുവനന്തപുരം), മാത്യു മണത്തറ & ദീപാലി മണത്തറ (ന്യൂജേഴ്‌സി).
കൊച്ചു മക്കള്‍: ജോ, ടോമി, എല്‍സ, എമില്‍, ആന്‍, നിക്കോളാസ്, റിതിക.