Obituary
പടനിലത്ത് എബ്രഹാം നിര്യാതനായി
Obituary
ഡാളസ്: റാന്നി ചിറ്റാര്‍ പടനിലത്ത് എബ്രഹാം (കുഞ്ഞുമോന് 73) നിര്യാതനായി. ഡാളസ് സെന്റ്.തോമസ് മലങ്കര ഓര്‍ത്തഡോക്സ് ഇടവാംഗവും, അമേരിക്കയില്‍ കുടിയേറിയ ആദ്യകാല മലയാളികളില്‍ പ്രധാനിയും, ഡാളസിലെ സാമൂഹിക സാസ്കാരിക രംഗത്ത് നിറസാന്നിധ്യവും ആയിരുന്നു പരേതന്.മുണ്ടക്കയം പടിഞ്ഞാറേപറമ്പില്‍ ശോശാമ്മ എബ്രഹാം ആണ് ഭാര്യ.
ജൂജിന് എബ്രഹാം (ഡാളസ്), നവീന്‍ എബ്രഹാം (ചിക്കാഗോ), ഷൈന്‍ കുര്യന് (ഹ്യുസ്റ്റണ്‍) എന്നിവര്‍ മക്കളും, ദിവ്യ, റാണി, റവ.ഫാ.ജയിക്ക് കുര്യന് (വികാരി, സെന്റ്.സ്റ്റീഫന്‍സ് ഓര്‍ത്തോഡോക്സ് ചര്‍ച്ച്, ഹ്യുസ്റ്റണ്‍) എന്നിവര്‍ മരുമക്കളും, ഹന്നാ, ജോനാ, ഇസബല്‍, അബ്രി, എഫ്രയിം എന്നിവര്‍ കൊച്ചുമക്കളും ആണ്.