Obituary
ന്യൂയോര്‍ക്ക്: എടത്വ പാക്കള്ളില്‍ വര്‍ക്കി ചെറിയാന് (ചെറിയാച്ചന്, 81) നിര്യാതനായി. ന്യൂയോര്‍ക്കിലെ ആദ്യകാല മലയാളികളില്‍ ഒരാളായ ചെറിയാച്ചന്, ഓസോണ്‍ പാര്‍ക്ക് എപ്പിഫെനി മാര്‍ത്തോമാ ചര്‍ച്ചിലെ സജീവാംഗമായിരുന്നു. ദേവാലയത്തില്‍ വൈസ് പ്രസിഡന്റ്, ആത്മീയ ശുശ്രൂഷകന് തുടങ്ങിയ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സുഹൃത്തുക്കള്‍ക്ക് സ്നേഹസമ്പന്നനും, മാതൃകാപരമായ കുടുംബ ജീവിതത്തിലൂടെ ഇളംതലമുറയ്ക്ക് വഴികാട്ടിയുമായിരുന്ന പരേതന് പലവിധത്തിലും അനേകര്‍ക്ക് മാര്‍ഗ്ഗദര്‍ശിയായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഡാലസിലുള്ള മകളുടെ കൂടെയായിരുന്നു. അവിടെ വച്ചാണ് ഒക്ടോബര്‍ 31-നു അന്ത്യം സംഭവിച്ചത്.
പത്നി പരേതയായ മറിയാമ്മ ചെറിയാന് (ചിന്നമ്മ) തിരുവല്ല ചന്ദ്രവിരുത്തില്‍ കുടുംബാംഗമാണ്. മക്കള്‍: സൂസന് മാത്യു (മിനി) ഡാലസ്, ലെനി വര്‍ഗീസ് ഹൂസ്റ്റണ്‍, ഡോ. വര്‍ഗീസ് ചെറിയാന് (മോന്) സിക്സ്ഹില്സ് ന്യൂയോര്‍ക്ക്. മരുമക്കള്‍: മാത്യു ജോണ്‍ (റെജി) ഡാലസ്, ഷിബി വര്‍ഗീസ് ഹൂസ്റ്റണ്‍, ഡോ. ജൂലി ചെറിയാന്.