Obituary
ന്യൂജേഴ്സി: മൂന്നര പതിറ്റാണ്ടായി അമേരിക്കന്‍ മലയാളി സമൂഹത്തില്‍ സാമൂഹ്യ, സാംസ്കാരിക, ആത്മീയ മേഖലകളില്‍ നിറസാന്നിധ്യമായ മനോജ് ജോണ്‍ (49) ന്യൂജേഴ്സിയില്‍ നിര്യാതനായി കോട്ടയം വടവാതൂര്‍ അമ്പലത്തുങ്കല്‍ കുടുംബാംഗമാണ്. കോട്ടയം ഒറവയ്ക്കല്‍ ചെന്നിക്കര കുടുംബാംഗമായ ബിനിമോള്‍ ആണ് ഭാര്യ. വിദ്യാര്‍ത്ഥികളായ ജെഫി, സച്ചിന്, റോഹന്‍ എന്നിവരാമ് മക്കള്‍. എട്ടു സഹോദരിമാരുടെ ഏക സഹോദരനായിരുന്ന മനോജ് ജോണ്‍ ഏവര്‍ക്കും പ്രിയങ്കരനായിരുന്നു.
കോട്ടയം വടവാതൂര്‍ അമ്പലത്തുങ്കല്‍ പരേതരായ ജോണ്‍ - അക്കമ്മ ദമ്പതികളുടെ ഏക പുത്രനായ മനോജിന്റെ സഹോദരിമാര്‍ മറിയാമ്മ, ശാന്തമ്മ, മോളി (മൂവരും കോട്ടയം), കുഞ്ഞുമോള്‍ (ന്യൂജേഴ്സി), ആലീസ് (ന്യൂജേഴ്സി), രമ (ന്യൂജേഴ്സി), റെഞ്ചി (ടാമ്പ, ഫ്ളോറിഡ) എന്നിവരാണ്.
ഫ്രാങ്കോ, എം.സി മത്തായി, ലാലു കുര്യാക്കോസ്, ബാബു വര്‍ഗീസ്, തോമസ് വലിയവീടന്‍സ് എന്നിവര്‍ അമേരിക്കയിലുള്ള സഹോദരീ ഭര്ത്താക്കന്മാരാണ്. അനിമോള്‍ ഭാര്യാ സഹോദരിയും, ജോണ്‍ വര്‍ഗീസ് (ഷിബു, ന്യൂജേഴ്സി) സഹോദരീഭര്‍ത്താവുമാണ്.