Obituary
ഡോമിന് മാത്യു നിര്യാതനായി
Obituary
വിന്‍ഡ്സര്‍, കാനഡ: തൊടുപുഴ കല്ലൂര്‍ക്കാട് മുണ്ടഞ്ചിറ കുടുംബാംഗം മാത്യുവിന്റെയും മിനിയുടെയും (ചേന്നംകുളം കുടുംബാംഗം) പുത്രന് ഡോമിന് മാത്യു (29) കാനഡയില്‍ നിര്യാതനായി. കാനഡയില്‍ വാല്ട്ടര് പ്രോഡക്ട്സില്‍ എഞ്ചിനിയര്‍ ആയിരുന്നു. അവിവാഹിതനാണ്.
ധന്യ മാനുവല്‍ (ഹൂസ്റ്റണ്‍) ദിവ്യ അരുണ്‍ (ഡിട്രൊയിറ്റ്) എന്നിവര്‍ സഹോദരിമാരും മനു മൂന്നു മാക്കല്‍ (കവീക്കുന്ന്, പാല), അരുണ്‍ പൂതോലില് (ഉള്ളായം, മണിമല) എന്നിവര്‍ സഹോദരീ ഭര്ത്താക്കന്മാരുമാണ്.