Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഫാ. സൈമണ്‍ ഇടത്തിപ്പറമ്പില്‍ നിര്യാതനായി

Obituary

കോട്ടയം: കോട്ടയം അതിരൂപതാംഗമായ ഫാ. സൈമണ്‍ ഇടത്തിപ്പറമ്പില്‍ (85) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച 2.30 ന് ബിഷപ് മാര്‍ മാത്യു മൂലക്കാട്ടിന്റെ പ്രധാന കാര്‍മികത്വത്തില്‍ കണ്ണങ്കര സെന്‍റ് സേവ്യേഴ്‌സ് പള്ളിയില്‍.

കണ്ണങ്കര ഇടത്തിപ്പറമ്പില്‍ ഫിലിപ്പ് ഏലി ദമ്പതികളുടെ മകനാണ്. 1960 ല്‍ പൗരോഹിത്യംസ്വീകരിച്ച് ഫാ. സൈമണ്‍ ഉഴവൂര്‍ പള്ളിയില്‍ അസിസ്റ്റന്‍റ് വികാരിയായും പുതുവേലി, സംക്രാന്തി, പയ്യാവൂര്‍, കണ്ണങ്കര, ചാരമംഗലം, പുന്നത്തുറ, മാറിക, ചുങ്കം, കടുത്തുരുത്തി, ഉഴവൂര്‍, ഒളശ, ഇടയ്ക്കാട് എന്നീ ഇടവകകളില്‍ വികാരിയായും സെന്‍റ് സ്റ്റാനിസ്ലാവൂസ് മൈനര്‍ സെമിനാരി റെക്ടര്‍, കാരിത്താസ് ആശുപത്രി ഡയറക്ടര്‍, മിഷനറി സൊസൈറ്റി ഓഫ് പയസ് ടെന്‍ത് ഡയറക്ടര്‍ എന്നീ നിലകളിലും അമേരിക്കയിലെ ഷിക്കാഗോ ക്‌നാനായ മിഷനിലും സേവനം ചെയ്തിട്ടുണ്ട്.