Obituary
ചങ്ങനാശേരി അസംപ്ഷന്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റോസ്ലിന് എസ്എബിഎസ്(രാജമ്മ 86) നിര്യാതയായി. സംസ്കാരം ശനിയാഴ്ച രണ്ടിന് വാഴപ്പള്ളി മഠം ചാപ്പലില്‍. എസ്ബി, അസംപ്ഷന്‍ കോളജുകളിലെ ഫിസിക്സ് വിഭാഗം മേധാവിയായിരുന്ന തുണ്ടിയില്‍ പ്രഫ. ടി.ജെ. ജോസഫ് പി.ജെ. മേരി ദന്പതികളുടെ മകളായി 1932ലാണ് രാജമ്മ ജനിച്ചത്.
സഹോദരങ്ങള്‍: ടി.ജെ. ജോസഫ്, ബാബുക്കുട്ടി ജോസഫ്, ലൈസമ്മ സ്കറിയ, ഫ്ളോറമ്മ സ്കറിയ, സക്കറിയാസ് ജോസഫ്, ജോര്‍ജ് ജോസഫ്, തന്പി ജോസഫ്. അസംപ്ഷന്‍ കോളജില്‍ നിന്നും ഇന്റര്മിഡിയേറ്റും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് ബിഎ ഓണേഴ്സ് ബിരുദവും നേടിയാണ് സിസ്റ്റര്‍ റോസ്ലിന് അസംപ്ഷനില്‍ അധ്യാപികയായി പ്രവേശിച്ചത്. തുടര്‍ന്ന് റോമിലെ ഗ്രിഗോറിയന്‍ സര്‍വകലാശയില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ മാസ്റ്റേഴ്സ് ബിരുദവും നേടി. കുറച്ചുകാലമായി കൂത്രപ്പള്ളി റീത്താ ഭവനില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.കോളജിലെ ചരിത്ര വകുപ്പ് അധ്യക്ഷ, അസംപ്ഷന്‍ ഹോസ്റ്റല്‍ വാര്ഡന് എന്നീ നിലകളിലും സിസ്റ്റര്‍ റോസ്ലിന് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു വ്യാഴവട്ടക്കാലം അസംപ്ഷന്‍ കോളജ് പ്രിന്‍സിപ്പലായി സേവനം ചെയ്തു.