Obituary
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതാംഗമായ ഫാ.ജോര്‍ജ് കളം (77) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ ചൊവ്വാഴ്ച 8.30ന് അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയിലിന്റെ കാര്‍മികത്വത്തില്‍ ആരംഭിച്ച് 9.30ന് പള്ളിക്കൂട്ടുമ്മ ഫാത്തിമാമാതാ പള്ളിയില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ മൃതദേഹം സംസ്കരിക്കും.
കാവാലം, മാക്കന്നൂര്‍, നരിക്കല്ല്, ആയൂര്‍, ചെറിയവെളിയനല്ലൂര്, കന്പംമെട്ട്, മല്ലപ്പള്ളി, നിദ്രവിള, പുല്ലങ്ങടി, കുമരകം, മങ്കൊന്പ് നസ്രത്ത്, അന്പൂരി ഫൊറോന, കോട്ടയം ഫൊറോന പള്ളികളില്‍ വികാരിയായും കല്ലൂപ്പാറ ഓര്‍ഫനേജ് മാനേജര്‍, നെടുകുന്നം മദര്‍ തെരേസാ ഹോം ഡയറക്ടര്‍, അതിരൂപതാ യുവദീപ്തി, കെസിഎസ്എല്‍, വെക്കേഷന് ബ്യൂറോ ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.